വിദേശികൾ അറസ്റ്റിൽ
text_fieldsമസ്കത്ത്: രണ്ട് സംഭവങ്ങളിലായി വിദേശികളെ അറസ്റ്റ് ചെയ്തു. കരി നിർമിക്കുന്നതിനായി വലിയ അളവിൽ വിറകുകൾ കത്തിച്ചതാണ് സംഭവം. തെക്കൻ ബാത്തിന ഗവർണറേറ്റിലാണ് ഇൗ കേസിൽ വിദേശി തൊഴിലാളികൾ അറസ്റ്റിലായത്.
പരിസ്ഥിതി അതോറിറ്റി ഉദ്യോഗസ്ഥർ റോയൽ ഒമാൻ പൊലീസുമായി ചേർന്നാണ് അറസ്റ്റ് നടത്തിയത്. സമർ, ഗ്രീൻ ഗാഫ് മരങ്ങൾ വിറക് ആക്കിയ ശേഷം കത്തിച്ച് കരിയാക്കി ബാഗുകളിലാക്കി പ്രാദേശിക വിപണിയിൽ വിൽപന നടത്തുകയാണ് ഇവർ ചെയ്തിരുന്നത്. ഇവർക്കെതിരെ നിയമനടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അനധികൃത വലകൾ ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തിയ കേസിൽ പത്ത് വിദേശികൾ അൽ വുസ്ത ഗവർണറേറ്റിലും പിടിയിലായി. ഇവർ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്.

