ക്രമസമാധാനം തകർക്കൽ; നിരവധിപേർ പിടിയിൽ
text_fieldsമസ്കത്ത്: ബൗഷർ വിലായത്തിൽ മനഃപൂർവം സമാധാനം തകർക്കുകയും നിയമവിരുദ്ധമായി പെരുമാറുകയും ചെയ്തതിന് മസ്കത്ത് ഗവർണറേറ്റ് പൊലീസ്, ബൗഷറിലെ സ്പെഷൽ ടാസ്ക് പൊലീസ് യൂനിറ്റുമായി സഹകരിച്ച് ഒരു കൂട്ടം പൗരന്മാരെ അറസ്റ്റ് ചെയ്തു. അശ്രദ്ധമായി വാഹനമോടിക്കുക, സ്റ്റണ്ട് പ്രകടനം നടത്തുക, ലൗഡ്സ്പീക്കറുകളും പരിഷ്കരിച്ച വാഹന എക്സ്ഹോസ്റ്റുകളും ഉപയോഗിച്ച് മനഃപൂർവം അമിതമായ ശബ്ദം സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തികളെയാണ് പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
മറ്റൊരു സംഭവത്തിൽ, ധങ്ക് വിലായത്തിൽ നടന്ന ഒരു സാമൂഹിക ഒത്തുചേരലിനിടെ തോക്കുകൾ പ്രയോഗിച്ചതിനും അഭ്യാസ പ്രകടനങ്ങൾ നടത്തിയതിനും അഞ്ച് പൗരന്മാരെ ദാഹിറ ഗവർണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഈ വ്യക്തികൾ അവരുടെ പ്രവൃത്തികളുടെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത എല്ലാവർക്കുമെതിരെ നിയമനടപടികൾ പൂർത്തീകരിച്ചു വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

