സായുധസേന ദിനം: സുൽത്താൻ സ്നേഹവിരുന്നൂട്ടി
text_fieldsഅൽ ബർക്ക കൊട്ടാരത്തിൽ നടന്ന വിരുന്നിൽനിന്ന്
സ്കത്ത്: ഒമാൻ സായുധസേന ദിനത്തിെൻറ ഭാഗമായി ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരീഖ് അൽ ബർക്ക കൊട്ടാരത്തിൽ വിരുന്നൊരുക്കി. ശനിയാഴ്ച രാത്രി നടന്ന വിരുന്നിൽ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി, മന്ത്രിമാർ, സുൽത്താൻ സായുധ സേന (എസ്.എ.എഫ്), റോയൽ ഒമാൻ പൊലീസ് കമാൻഡർമാർ, മുതിർന്ന സൈനിക, സിവിൽ ഓഫിസർമാർ എന്നിവർ പങ്കെടുത്തു.
കോവിഡ് പശ്ചാത്തലത്തിൽ സായുധസേന ദിനത്തിന് പൊതുപരിപാടികൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ് സുൽത്താൻ ഹൈതം ബിൻ താരിഖിന് ആശംസകൾ അറിയിച്ചിരുന്നു.
എല്ലാ വർഷവും ഡിസംബർ 11നാണ് സായുധസേനാദിനം ആചരിക്കുന്നത്. ഇേൻറണൽ സെക്യൂരിറ്റി സർവിസ് മേധാവി ലെഫ്റ്റനൻറ് ജനറൽ സെയ്ദ് ബിൻ അലി അൽ ഹിലാലിയുടെ രക്ഷാകർതൃത്വത്തിൽ ഒമാൻ റോയൽ ആർമി സായുധദിനം ആഘോഷിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

