അരിയും പഞ്ചസാരയും ഇനി വിലനിയന്ത്രിത ഉൽപന്നങ്ങൾ പയർവർഗങ്ങളുടെ വിലയും നിജപ്പെടുത്തി
text_fieldsമസ്കത്ത്: മൂന്നു പ്രധാന ഉൽപന്നങ്ങളുടെ വില നിജപ്പെടുത്തിയതായി സ്റ്റോർസ് ആൻഡ് ഫുഡ് റിസർവ് പൊതുഅതോറിറ്റി അറിയിച്ചു. പാകിസ്താനി, തായ്ലൻഡ്, ഇന്ത്യൻ അരി, പഞ്ചസാര, പയർവർഗങ്ങൾ എന്നിവയാണ് വില നിയന്ത്രിത ഉൽപന്നങ്ങളുടെ പട്ടികയിൽ ഉള്ളത്.
ഇവക്ക് ഇൗടാക്കാവുന്ന ഏറ്റവും ഉയർന്ന വില തയാറാക്കിയിട്ടുണ്ട്. ഇൗ വിലയിൽനിന്ന് ഒരു തരത്തിലുള്ള മാറ്റവും വരുത്തരുതെന്ന് അതോറിറ്റി സ്ഥാപനങ്ങൾക്കും വിതരണക്കാർക്കും മുന്നറിയിപ്പ് നൽകി. എന്തെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉപഭോക്താക്കൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയെ അറിയിക്കണം.
ഉൽപന്നങ്ങൾക്ക് വില വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ അനുമതി വാങ്ങണമെന്ന് കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ഇതിനായി നിശ്ചിത തുക ഫീസ് അടക്കുകയും വേണമെന്നും കാട്ടി അതോറിറ്റി ചെയർമാൻ ഡോ.സഇൗദ് ബിൻ ഖാമിസ് അൽ കാബിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വില വർധിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഒാരോ അപേക്ഷയിലുമുള്ള ഉൽപന്നങ്ങളുടെ എണ്ണം അമ്പതിൽ അധികമാകരുത്. ഗ്രേഡ് നാല് വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങളാണ് കുറഞ്ഞ തുക ഫീസായി അടക്കേണ്ടത്. നൂറു റിയാലാണ് ഇൗ സ്ഥാപനങ്ങൾ അടക്കേണ്ടത്. അതിന് മുകളിലേക്കുള്ള ഒാരോ ഗ്രേഡിലും ഫീസിൽ നൂറ് റിയാലിെൻറ വീതം വർധന ഉണ്ടാകും. ഏറ്റവും ഉയർന്ന വിഭാഗമായ എക്സലൻറ് ഗ്രേഡിൽ പെടുന്നവർ 500 റിയാലും അടക്കണം.
ഉപഭോക്തൃ സംരക്ഷണ നിയമലംഘനത്തിന് കടുത്ത ശിക്ഷാവ്യസ്ഥകൾ ഉൾപ്പെടുത്തിയുള്ള ഭേദഗതി അടുത്തിടെ നിലവിൽ വന്നിരുന്നു. ഇതിൽ നിയമലംഘനങ്ങളുടെ നിർവചനങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഒരു ഉൽപന്നത്തിെൻറ ഘടനയെയും ഉറപ്പിനെയും ബാധിക്കുന്ന തരത്തിൽ പുറത്തുനിന്നുള്ള സാധനങ്ങൾ കലർന്നാൽ അത് മായം ചേർന്നതായാണ് കണക്കാക്കുക. പുറത്തുള്ള ലേബലിൽ ഉൽപന്നത്തിെൻറ വിശദവിവരങ്ങൾ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.
നിയമലംഘകർക്ക് രണ്ടു വർഷം വരെ തടവും 2000 റിയാൽ വരെ പിഴയും ശിക്ഷയായി നൽകാനും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഫീസ് ചുമത്താനുള്ള തീരുമാനം അനാവശ്യ വില വർധന ഒഴിവാക്കാൻ സഹായിക്കുമെന്ന് അതോറിറ്റി കൺസ്യൂമർ സർവിസസ് ആൻഡ് മാർക്കറ്റ് വാച്ച് വൈസ് പ്രസിഡൻറ് ഒമർ ബിൻ ഫൈസൽ അൽ ജഹ്ദമി പറഞ്ഞു. അപേക്ഷയിൽ വർധനവിനെ ന്യായീകരിക്കുന്നതിനായുള്ള രേഖകളും സമർപ്പിക്കേണ്ടിവരും. റമദാനിൽ അവശ്യസാധനങ്ങളുടെ വില ഉയരുന്നതിനുള്ള നടപടികൾ എടുത്തുവരുകയാണ്. റമദാനിൽ പ്രത്യേക പ്രമോഷൻ പരിപാടികൾ നടത്താൻ ഹൈപ്പർമാർക്കറ്റുകളും റീെട്ടയിൽ ഒൗട്ട്ലെറ്റുകളും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അൽ ജഹ്ദമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.