Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊതുയിടങ്ങളിൽ സിഗരറ്റ് പുക ശ്വസിക്കേണ്ടി വരു​ന്നുണ്ടോ?

text_fields
bookmark_border
ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി
പൊതുയിടങ്ങളിൽ സിഗരറ്റ് പുക ശ്വസിക്കേണ്ടി വരു​ന്നുണ്ടോ?
cancel

മസ്കത്ത്: അടച്ചിട്ട പൊതുസ്ഥലങ്ങളിലെ പുകവലി നിരോധന നിയമങ്ങൾ സ്വദേശികളും പ്രവാസികളും കൃത്യമായി പാലിക്കണമെന്ന് ഓർമപ്പെടുത്തി മസ്കത്ത് മുനിസിപ്പാലിറ്റി. പുകവലിക്കുന്നവർ പുറത്തുവിടുന്ന പുക ശ്വസിക്കുന്നത് (പാസ്സിവ് സ്മോക്കിങ്) പുകവലിക്കാരെ മാത്രമല്ല, ചുറ്റുമുള്ളവരുടെ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കും. പൊതുജനങ്ങളിൽ ബോധവൽകരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് അറിയിപ്പ്.

അടച്ചിട്ട സ്ഥലങ്ങളിലെ പുകവലി കുട്ടികൾ, മുതിർന്ന പൗരന്മാർ, ശ്വാസകോശ രോഗബാധിതർ എന്നിവർക്ക് കടുത്ത തോതിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. അതിനാൽ, പൊതുജനാരോഗ്യം സംരക്ഷിക്കാൻ പുകവലി രഹിത അന്തരീക്ഷം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മാർഗനിർദേശ ബോർഡുകളും നിലവിലുള്ള നിയമങ്ങളും എല്ലാവരും കർശനമായി പിന്തുടരണം.

അടച്ചിട്ട പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് പൂർണമായും ഒഴിവാക്കണം. പുകവലിക്കാൻ പ്രത്യേകം സൗകര്യപ്പെടുത്തിയ ഇടങ്ങൾ മാത്രമായിരിക്കണം ഇതിനായി ഉപയോഗിക്കേണ്ടതെന്നും അധികൃതർ നിർദേശിച്ചു. ശുദ്ധമായ വായു എല്ലാവരുടെയും അവകാശമാണെന്നും മുനിസിപ്പാലിറ്റി ഓർമപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Are you forced to inhale cigarette smoke in public places?
Next Story