മസ്കത്ത്: സാംസ്കാരിക മേഖലയിൽ സുൽത്താനേറ്റിന് മറ്റൊരു നേട്ടമായി ഒട്ടക-കുതി ര അർദ കായിക വിനോദത്തെ യുനെസ്കോയുടെ സാംസ്കാരിക-പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. റിപ്പബ്ലിക് ഒാഫ് െമാറീഷ്യസിൽ നടക്കുന്ന അന്യംനിൽക്കുന്ന സാംസ്കാരിക-പൈതൃകങ്ങളുടെ സംരക്ഷണത്തിനുള്ള അന്തർദേശീയ കമ്മിറ്റി സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. കമ്മിറ്റിയുടെ 13ാമത് സമ്മേളനമാണ് മൊറീഷ്യസിലെ സ്വാമി വിവേകാനന്ദ അന്തർദേശീയ കൺവെൻഷൻ സെൻററിൽ നടക്കുന്നത്. സമ്മേളനം ഡിസംബർ ഒന്നിന് സമാപിക്കും.പൂർവികരുെട പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നതിന് ഒമാനി സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് വലിയ താൽപര്യം കാണിക്കുന്നതായി ഒമാൻ വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ-സാംസ്കാരിക-ശാസ്ത്ര ദേശീയ കമീഷൻ ചെയർപേഴ്സനുമായ ഡോ. മദീഹ ബിൻത് അഹ്മദ് ആൽ ശൈബാനിയ പറഞ്ഞു.
അർദ കായിക വിനോദത്തെ യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ.യുനെസ്കോയിലെ സുൽത്താനേറ്റിെൻറ സ്ഥിരം പ്രതിനിധി ഡോ. സമീറ അൽ മൂസയുടെ നേതൃത്വത്തിലാണ് അന്യംനിൽക്കുന്ന സാംസ്കാരിക -പൈതൃകങ്ങളുടെ സംരക്ഷണത്തിനുള്ള അന്തർദേശീയ കമ്മിറ്റി സമ്മേളനത്തിൽ ഒമാൻ സംഘം പെങ്കടുക്കുന്നത്. പൈതൃക -സാംസ്കാരിക മന്ത്രാലയം, റോയൽ അശ്വസൈന്യം, ദേശീയ വിദ്യാഭ്യാസ -സാംസ്കാരിക -ശാസ്ത്ര കമീഷൻ എന്നിവയിലെ പ്രതിനിധികളും സംഘത്തിലുണ്ട്.