ദുകമിൽ പുരാവസ്തു ഉത്ഖനനത്തിന് തുടക്കം
text_fieldsദുകം നഫുൻ പ്രദേശത്ത് നടക്കുന്ന പുരാവസ്തു ഉത്ഖനനം
മസ്കത്ത്: ദുകം വിലായത്തിൽ സ്ഥിതി ചെയ്യുന്ന നഫുൻ പ്രദേശത്ത് പുരാവസ്തു ഉത്ഖനനത്തിന് തുടക്കമായി.
പൈതൃക-ടൂറിസം മന്ത്രാലയം മേൽനോട്ടം വഹിക്കുന്നത് ഖനനത്തിന് ചെക്ക് സംഘമാണ് നേതൃത്വം നൽകുന്നത്. ജനുവരി 22 ന് ആരംഭിച്ച ഖനനം ഫെബ്രുവരി 17 വരെ നീണ്ടുനിൽക്കും.
പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ചും പുരാതന നാഗരികതകളിൽ അതിന്റെ പ്രധാന പങ്കിനെക്കുറിച്ചും ഉൾക്കാഴ്ച നൽകുന്ന കൂടുതൽ പുരാവസ്തുക്കൾ കണ്ടെത്തുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
ഉത്ഖനനങ്ങളിൽ നിന്നുള്ള കണ്ടെത്തലുകൾ ദുകമിന്റെ ചരിത്രപരമായ പ്രാധാന്യത്തിലേക്കും മുൻകാല സംസ്കാരങ്ങളുമായുള്ള അതിന്റെ ബന്ധത്തിലേക്കും പുതിയ വെളിച്ചം വീശുമെന്നാണ് കണക്കുകൂട്ടുന്നത്.

