Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ലെ...

ഒ​മാ​നി​ലെ പു​രാ​വ​സ്തു പ​ഠ​നം: ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും

text_fields
bookmark_border
ഒ​മാ​നി​ലെ പു​രാ​വ​സ്തു പ​ഠ​നം: ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും
cancel
camera_alt

സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന പു​രാ​വ​സ്തു പ​ഠ​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്താ​രാ​ഷ്ട്ര

സ​മ്മേ​ള​ന​ത്തി​ലെ പ്ര​ദ​ർ​ശ​നം വി​ശി​ഷ്ടാ​തി​ഥി​ക​ൾ നോ​ക്കി​ക്കാ​ണു​ന്നു

മ​സ്‌​ക​ത്ത്: ഒ​മാ​ൻ ഉ​പ​ദ്വീ​പി​ലെ പു​രാ​വ​സ്തു പ​ഠ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച സ​മാ​പി​ക്കും. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഒ​മാ​നി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മു​ള്ള 100 ഓ​ളം ശാ​സ്ത്ര​ജ്ഞ​രും ഗ​വേ​ഷ​ക​രും പു​രാ​വ​സ്തു വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പൈ​തൃ​ക -ടൂ​റി​സം മ​ന്ത്രി സ​യ്യി​ദ് ഇ​ബ്രാ​ഹിം സ​ഈ​ദ് അ​ൽ ബു​സൈ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങോ​ടെ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. മൂ​ന്ന് ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ 60 ഗ​വേ​ഷ​ക​രും അ​ക്കാ​ദ​മി​ക്കു​ക​ളും ആ​റു പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ലാ​യി ശാ​സ്ത്ര പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ഒ​മാ​നി​ലെ പൗ​രാ​ണി​ക നാ​ഗ​രി​ക​ത​യു​ടെ ശേ​ഷി​പ്പു​ക​ൾ

‘ജേ​ർ​ണ​ൽ ഓ​ഫ് ഒ​മാ​ൻ സ്റ്റ​ഡീ​സ്’ (1975-2025) എ​ന്ന ജേ​ർ​ണ​ലി​ന്റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൈ​തൃ​ക -ടൂ​റി​സം മ​ന്ത്രാ​ല​യ​വും സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ​ർ​വ​ക​ലാ​ശാ​ല​യും സം​യു​ക്ത​മാ​യാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ശാ​സ്ത്രീ​യ സം​വാ​ദ​ത്തി​നും അ​നു​ഭ​വ കൈ​മാ​റ്റ​ത്തി​നും വേ​ദി​യൊ​രു​ക്കു​ക, പു​രാ​വ​സ്തു ഗ​വേ​ഷ​ണം, സൈ​റ്റ് മാ​നേ​ജ്മെ​ന്റ്, പൈ​തൃ​ക സം​ര​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക, ശാ​സ്ത്രീ​യ സ​ഹ​ക​ര​ണ​ത്തി​നു​ള്ള പു​തി​യ സാ​ധ്യ​ത​ക​ൾ തേ​ടു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം. ഇ​തു​വ​ഴി പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​നും സാം​സ്കാ​രി​ക വി​ക​സ​ന​ത്തി​നും പി​ന്തു​ണ​യാ​കു​ന്ന ശ​ക്ത​മാ​യ വി​ജ്ഞാ​ന അ​ടി​ത്ത​റ രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം.

ഒ​മാ​ൻ ച​രി​ത്ര​ത്തി​ന്റെ ആ​ഴ​ങ്ങ​ളി​ൽ വേ​രൂ​ന്നി​യ ദേ​ശ​മാ​ണെ​ന്നും നൂ​റ്റാ​ണ്ടു​ക​ളി​ലൂ​ടെ​യു​ള്ള മ​നു​ഷ്യ -നാ​ഗ​രി​ക ഇ​ട​പെ​ട​ലു​ക​ളു​ടെ ജീ​വി​ക്കു​ന്ന സാ​ക്ഷ്യ​മാ​ണ് ഈ ​നാ​ടെ​ന്നും പൈ​തൃ​ക -ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ലെ പൈ​തൃ​ക വി​ഭാ​ഗം അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ ഇ​ബ്രാ​ഹിം സ​ഈ​ദ് അ​ൽ ഖ​റൂ​സി പ​റ​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ളാ​യി മ​നു​ഷ്യ​രു​ടെ ജീ​വി​ത​രീ​തി​ക​ളെ​യും പ​രി​സ്ഥി​തി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​യും തെ​ളി​യി​ക്കു​ന്ന വ​സ്തു​നി​ഷ്ഠ രേ​ഖ​ക​ളാ​ണ് പു​രാ​വ​സ്തു​ക്ക​ളാ​യി ക​ണ്ടെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


ഒ​മാ​ന്റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ്ഥാ​നം, സ​മു​ദ്ര -ഭൂ​ഭാ​ഗ പൈ​തൃ​കം എ​ന്നി​വ മൂ​ലം മെ​സ​പ്പോ​ട്ടോ​മി​യ, സി​ന്ധു​ന​ദീ​ത​ടം, കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക തു​ട​ങ്ങി​യ നാ​ഗ​രി​ക​ത​ക​ളെ ബ​ന്ധി​പ്പി​ച്ച ആ​ഗോ​ള വ്യാ​പാ​ര -സാം​സ്കാ​രി​ക ശൃം​ഖ​ല​ക​ളി​ൽ പു​രാ​ത​ന ഒ​മാ​ൻ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​താ​യും ക​ണ്ടെ​ത്ത​ലു​ക​ൾ തെ​ളി​യി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 1950ക​ളി​ൽ ആ​രം​ഭി​ച്ച ഘ​ട്ടം ഘ​ട്ട​മാ​യ പു​രാ​വ​സ്തു ഗ​വേ​ഷ​ണം മ​ന്ത്രാ​ല​യ രൂ​പീ​ക​ര​ണ​ത്തോ​ടെ സ​ർ​വേ​ക​ൾ, ഖ​ന​ന​ങ്ങ​ൾ, പു​രാ​വ​സ്തു കേ​ന്ദ്ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം എ​ന്നി​വ സ​ജീ​വ​മാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി.​സി മൂ​ന്നാം സ​ഹ​സ്രാ​ബ്ദ​ത്തി​ലേ​ക്ക് എ​ത്തു​ന്ന ‘മ​ഗാ​ൻ’ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന കാ​ല​ത്ത് ചെ​മ്പ് ഖ​ന​ന​ത്തി​ന്റെ​യും ക​യ​റ്റു​മ​തി​യു​ടെ​യും പ്ര​ധാ​ന കേ​ന്ദ്ര​മാ​യി​രു​ന്നു ഒ​മാ​ൻ എ​ന്ന​തി​ന്റെ തെ​ളി​വു​ക​ളാ​യു​ള്ള നി​ര​വ​ധി പു​രാ​വ​സ്തു കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു. ന​വീ​ന ശി​ലാ​യു​ഗം മു​ത​ൽ വെ​ങ്ക​ല​യു​ഗം, ഇ​രു​മ്പു​യു​ഗം, ഇ​സ്‌​ലാ​മി​ക കാ​ല​ഘ​ട്ടം വ​രെ വ്യാ​പി​ക്കു​ന്ന ക​ണ്ടെ​ത്ത​ലു​ക​ൾ ഒ​മാ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യ മ​നു​ഷ്യ വാ​സം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​രാ​വ​സ്തു​വും പൈ​തൃ​ക​വും സം​ബ​ന്ധി​ച്ച ശാ​സ്ത്രീ​യ സം​വാ​ദ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി ഒ​മാ​നെ മാ​റ്റു​ക​യും ഗ​വേ​ഷ​ണ പ​ങ്കാ​ളി​ത്ത​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് സ​മ്മേ​ള​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​നാ​സ​ർ അ​ൽ ജ​ഹ്വ​രി പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ‘ജേ​ർ​ണ​ൽ ഓ​ഫ് ഒ​മാ​ൻ സ്റ്റ​ഡീ​സ്’​ന്റെ സു​വ​ർ​ണ ജൂ​ബി​ലി​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു. ഒ​മാ​ൻ പോ​സ്റ്റു​മാ​യി സ​ഹ​ക​രി​ച്ച് പു​റ​ത്തി​റ​ക്കി​യ സ്മാ​ര​ക സ്റ്റാ​മ്പും, ‘ആ​ർ​ക്കി​യോ​പ്ര​സ്’ ജേ​ർ​ണ​ലി​ന്റെ വെ​ബ്സൈ​റ്റും ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:todayOmaniInternational ConferenceArchaeologicalstudiesConclude
News Summary - Archaeological studies in Oman: First international conference to conclude today
Next Story