പുരാവസ്തു പ്രദർശനത്തിന് തുടക്കം
text_fieldsഫൈഹ ഗ്രാമത്തിൽ നടക്കുന്ന പുരാവസ്തു പ്രദർശനത്തിൽനിന്ന്
മസ്കത്ത്: ദാഖിലിയയിലെ സമൈലിലുള്ള ഫൈഹ ഗ്രാമത്തിൽനിന്ന് സമീപകാലത്ത് കണ്ടെത്തിയ പുരാവസ്തുക്കളുടെ പ്രദർശനത്തിന് പൈതൃക, ടൂറിസം മന്ത്രാലയം തുടക്കം കുറിച്ചു. വ്യാഴാഴ്ചവരെ നടക്കുന്ന പ്രദർശനത്തിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരുമണിവരെ സന്ദർശകർക്ക് എത്താവുന്നതാണ്.
ഒമാന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും പുരാവസ്തു സൈറ്റുകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും അവബോധം വളർത്താൻ ലക്ഷ്യമിട്ടാണ് സമൈലിലെ ഗവർണർ ഓഫിസിൽ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
ദാഖിലിയയിലെ പുരാവസ്തു കണ്ടെത്തലുകൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് പ്രദർശന ലക്ഷ്യമെന്ന് പൈതൃക ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പുരാവസ്തുക്കൾ പ്രദേശത്തെ ബി.സി ഒന്നാം സഹസ്രാബ്ദത്തിന്റെ ജീവിതത്തിലേക്കും കാലങ്ങളിലേക്കുമുള്ള ഒരു ജാലകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

