അരളിപ്പൂക്കളിൽ നിറഞ്ഞ് അൽേഫയ്
text_fieldsബുറൈമി: അടുത്തിടെ പെയ്ത മഴയെ തുടർന്ന് ബുറൈമി മലനിരകളിൽ അരളിച്ചെടികൾ പൂത്തു. ബുറൈമിക്കടുത്ത അൽഫേയിലാണ് സുഗന്ധം പരത്തി പൂക്കൾ വിടർന്നുനിൽക്കുന്നത്. ‘അരളികൾ പൂക്കുന്ന കരയിലപ്പോൾ ’ തുടങ്ങിയ മലയാളികൾക്ക് മറക്കാനാവാത്ത പാട്ടുകൾ അറിയാതെ മൂളിപ്പോകും ഈ മലയടിവാരത്തിലെത്തിയാൽ. ബുറൈമിയിൽനിന്നും മഹ്ദ വഴി കുറച്ച് ദൂരം സഞ്ചരിച്ചാൽ അൽഫേയിലെത്താം.
ഇരു വശങ്ങളിലും ഉയർന്നുനിൽക്കുന്ന മലകൾ, താഴെ വളഞ്ഞും പുളഞ്ഞും ഒട്ടനവധി വാദികൾ. ഏകദേശം പത്തോളം വാദികൾ മുറിച്ചുകടന്നാൽ മാത്രമേ അൽഫേയിൽ എത്താനാകൂ. മിക്കതിലും ഈ കൊടുംവേനലിലും വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നു. ഇൗ റോഡിെൻറ ഇരു വശങ്ങളിലും വാദികളുടെ ഓരങ്ങളിൽ പൂത്തുവിടർന്നുനിൽക്കുന്ന അരളിച്ചെടികൾ കാണുമ്പോൾ ഒരു വേള കേരളത്തിൽ ആണോ ഈ പ്രദേശം എന്ന് തോന്നും.
ഇതു കൂടാതെ മറ്റു ചെടികളും ഇവിടെ പൂത്തുനിൽക്കുന്നുണ്ട്. പച്ചപുതച്ച പുൽമേടുകളും ചെറുമരങ്ങളും പൂക്കൾക്ക് ചുറ്റും പാട്ടും പാടി വട്ടമിട്ട് പറക്കുന്ന തേനീച്ചകളും ഒമാനിലെ മലയാളികൾക്ക് ഗൃഹാതുരത്വമുളവാക്കുന്ന കാഴ്ചകളാണ്. ഈ പ്രദേശങ്ങളിലെ മരങ്ങളിലും മലയുടെ പൊത്തുകളിലും തേൻ സുലഭമായി ലഭിക്കുമെന്ന് മഹ്ദ സ്വദേശിയായ അബ്ദുറഹിമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
