അറേബ്യൻ പുള്ളിപ്പുലി കാമറക്കണ്ണിൽ പതിഞ്ഞു
text_fieldsമസ്കത്ത്: ദോഫാർ മലനിരകളിൽ സ്ഥാപിച്ച കാമറ ട്രാപ്പിൽ അറേബ്യൻ പുള്ളിപ്പുലിയുടെ ചിത്രം പതിഞ്ഞതായി ദിവാൻ ഒാഫ് റോയൽ കോർട്ട് അറിയിച്ചു.
ഗുരുതര വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ പള്ളിപ്പുലിയുെട ദൃശ്യം വളരെ അപൂർവമായി മാത്രമാണ് ട്രാപ് കാമറകളിൽ പതിയാറുള്ളത്. പരിസ്ഥിതികാര്യ വിഭാഗത്തിെൻറ വന്യമൃഗ സംരക്ഷണ പദ്ധതികളുടെ ഭാഗമായാണ് ട്രാപ് കാമറകൾ സ്ഥാപിച്ചിച്ചത്. ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഒാഫ് നേച്ചർ (െഎ.യു.സി.എൻ) ആണ് ഇൗ ജീവിയെ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ജീവികൾ അടങ്ങിയ റെഡ്ബുക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അറേബ്യൻ രാഷ്ട്രങ്ങളിലായി ആകെ 200ൽ താഴെ അറേബ്യൻ പള്ളിപ്പുലികൾ മാത്രമാണുള്ളത്. ഒമാനിൽ ദോഫാർ മലനിരകളാണ് പുള്ളിപ്പുലികളുടെ മികച്ച ആവാസകേന്ദ്രം.
കിഴക്കാംതൂക്കായ മലഞ്ചെരിവുകളും ഇടുങ്ങിയ വാദികളും വിവിധ ജീവജാലങ്ങളുടെ സാന്നിധ്യവും ഇവക്ക് താമസത്തിനും ഇരതേടുന്നതിനും അവസരമൊരുക്കുന്നു. ദോഫാറിലെ ജബൽസംഹാൻ മലനിരകളിൽ അറേബ്യൻ പുള്ളിപ്പുലികൾ മുമ്പും കാമറയിൽ പതിഞ്ഞിരുന്നു. ദോഫാറിന് പുറമെ വടക്കുകിഴക്കൻ യമനിലെ അൽ ഹൗഫ് മേഖലയിലും സൗദി അറേബ്യയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലുമാണ് ഇവ ഉള്ളത്. ഒമാനിൽ ഇവയെ വേട്ടയാടുന്നതും പിടികൂടുന്നതും തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ആറുമാസം മുതൽ അഞ്ചുവർഷം വരെ തടവും ആയിരം മുതൽ 5000 റിയാൽ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
