അറേബ്യൻ ഗസലുകൾ ഇനി ഷാലീം-അൽ ഹലാനിയത്തിന്റെ തണലിൽ
text_fieldsഅറേബ്യൻ ഗസലുകളെ ഷാലീം-അൽ ഹലാനിയത്ത് ഐലന്റ്സ് വിലായത്തിലേക്ക് തുറന്നുവിട്ടപ്പോൾ
മസ്കത്ത്: പുനരധിവാസ പദ്ധതിയുടെ ഭാഗമായി 12 അറേബ്യൻ ഗസലുകളെ ഷാലീം-അൽ ഹലാനിയത്ത് ഐലന്റ്സ് വിലായത്തിൽ വിട്ടയച്ചു. പരിസ്ഥിതി അതോറിറ്റിയെ പ്രതിനിധാനം ചെയ്ത് ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി ഡയറക്ടറേറ്റ് ജനറലാണ് അറേബ്യൻ ഗസലുകളെ സ്വാഭാവിക പരിസ്ഥിതിയിലേക്ക് തിരിച്ച് വിട്ടത്.
ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി, പരിസ്ഥിതി-പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും വന്യജീവികളെ അവയുടെ പ്രാഥമിക ആവാസ വ്യവസ്ഥകളിൽ വളർത്തുന്നതിനും സംഭാവന നൽകുന്ന അതോറിറ്റിയുടെ പരിസ്ഥിതി സംരംഭങ്ങളുടെയും പരിപാടികളുടെയും ഭാഗമാണ് അറേബ്യൻ ഗസൽ വളർത്തൽ പദ്ധതി. അൽ ഹലാനിയത്ത് ഐലന്റ്സ് വിലായത്ത് പ്രദേശത്തെ സസ്യ ഇനങ്ങളെയും ജലസ്രോതസ്സുകളെയും കുറിച്ച് സർവേ നടത്തിയിട്ടണ്ടെന്ന് അൽ ഹലാനിയത്ത് ഐലന്റ്സ് വിലായത്തിലെ അറേബ്യൻ ഗസൽ ഡൊമെസ്റ്റിക്കേഷൻ ടീമിന്റെ തലവൻ പറഞ്ഞു.
ഇതിന് ശേഷം അൽ വുസ്ത ഗവർണറേറ്റിലെ അറേബ്യൻ ഒറിക്സ് റിസർവിൽനിന്ന് മിർബാത്ത് വിലായത്തിലെ വന്യജീവി പ്രജനന കേന്ദ്രത്തിലേക്ക് ഗസലുകളെ മാറ്റി. പ്രദേശത്തിന്റെ പ്രകൃതിയോടും കാലാവസ്ഥയോടും അവ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് മൂന്ന് മാസത്തേക്കായിരുന്നു ഇത്. ഇതിന് ശേഷമാണ് ഷാലീം-അൽ ഹലാനിയത്ത് ഐലൻറ്സ് വിലായത്തിൽ വിട്ടത് . വന്യമൃഗങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ച പെട്ടികളിലാണ് ഗസലുകളെ പരിസ്ഥിതി അതോറിറ്റിയിൽനിന്നുള്ള സ്പെഷ്യലിസ്റ്റുകൾ കൊണ്ടുപോയതെന്നും പിന്നീട് നാഷനൽ ഫെറീസ് കമ്പനി വഴി അൽ ഹലാനിയത്ത് ദ്വീപുകളിലെ തൊഴുത്തുകളിൽ ഇറക്കുന്നതുവരെ അവ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കാട്ടിലേക്ക് കൊണ്ടുപോകുന്ന പ്രകിയയിൽ ജി.പി.എസ്, സാറ്റലൈറ്റ് സാങ്കേതികവിദ്യ എന്നിവ സജ്ജീകരിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് ട്രാക്ക് ചെയ്യും. നിരീക്ഷിക്കുന്നതിനും അവ സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും ചില സ്ഥലങ്ങളിൽ നിരവധി ട്രാപ്പ് ക്യാമറകൾ സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

