അറബ് വനിതാ ഗവേഷക ഫോറം ഇന്നുമുതൽ
text_fieldsമസ്കത്ത്: അറബ് ലീഗിന്റെ വിദ്യാഭ്യാസ-സാംസ്കാരിക-ശാസ്ത്ര സംഘടനയായ അലെക്സോ, ഒമാൻ നാഷനൽ കമീഷൻ ഫോർ എജുക്കേഷൻ, കൾച്ചർ ആൻഡ് സയൻസ്, അൽ ബുറൈമി സർവകലാശാല എന്നിവയുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന അറബ് വനിതാ ഗവേഷക ഫോറത്തിന് ഞായറാഴ്ച ഒമാനിൽ തുടക്കമാവും.
ആദ്യമായി സംഘടിപ്പിക്കുന്ന ഫോറം രണ്ടുദിവസങ്ങളിലായാണ് നടക്കുന്നത്. വിവിധ ശാസ്ത്ര-അക്കാദമിക് മേഖലകളിൽ ഗവേഷകരായ അറബ് വനിതകളും അറബ്, പ്രാദേശിക, അന്തർദേശീയ സംഘടനകളുടെയും ഫെഡറേഷനുകളുടെയും പ്രതിനിധികളും പങ്കെടുക്കും. ഒമ്പത് സംവാദ സെഷനുകൾ നടക്കും. സംസ്കാരം, ടൂറിസം, മീഡിയ, സ്ഥിരമായ വികസനം, ഗ്രീൻ ഇക്കോണമി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നവീകരണം, ആരോഗ്യപരിചരണം തുടങ്ങിയ വിഷയങ്ങളിൽ പാനൽചര്ച്ചകളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

