അറബ് ഉച്ചകോടി: ബുധൻ, വ്യാഴം ദിവസങ്ങളിലെ ഗതാഗത ക്രമീകരണങ്ങൾ അറിയാം
text_fieldsമനാമ: 33-ാമത് അറബ് ഉച്ചകോടി നടക്കുന്നതിനാൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് രാജ്യത്ത് പ്രത്യേക ട്രാഫിക് ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഗതാഗത ക്രമീകരണം.
ബുധനാഴ്ച ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് ജംഗ്ഷനിൽ നിന്ന് സീഫിലേക്കുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും മൂന്ന് സമയങ്ങളിൽ നിയന്ത്രണമുണ്ടാകും.ഈ സമയത്ത് സമാന്തര പാതകൾ ഉപയോഗിക്കണമെന്ന് ഡയറക്ടറേറ്റ് നിർശേിച്ചു.
സതേൺ, നോർത്തേൺ ഗവർണറേറ്റുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ, ശൈഖ് ഇസ ബിൻ സൽമാൻ ഹൈവേ, ശൈഖ് സൽമാൻ ഹൈവേ, ശൈഖ് ജാബർ അൽ അഹമ്മദ് അൽ സബാഹ് ഹൈവേ എന്നിവ ഉപയോഗിക്കണം.
ക്യാപിറ്റൽ ഗവർണറേറ്റിൽ നിന്ന് വരുന്നവർ അൽ ഫാത്തിഹ് ഹൈവേ, ഗവൺമെന്റ് റോഡ്, മറ്റ് ഉപറോഡുകൾ എന്നിവ ഉപയോഗിക്കണം. മുഹറഖ് ഗവർണറേറ്റിൽ നിന്നു വരുന്നവർക്ക് ശൈഖ് ഖലീഫ ബിൻ സൽമാൻ പാലം, ഡ്രൈ ഡോക്ക് റോഡ്, അറാദ് റോഡ്, റായ റോഡ്, ശൈഖ് സൽമാൻ റോഡ്, ശൈഖ് ഹമദ് പാലം എന്നിവയാണ് നിർദ്ദേശിച്ചിരിക്കുന്ന റൂട്ടുകൾ. ബുസൈതീനിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാർക്ക് ശൈഖ് ഹമദ് പാലം ഉപയോഗിക്കാം.
ദയർ, സമാഹീജ്, ഖലാലി, ഹിദ്ദ്, എന്നിവിടങ്ങളിലെയും സമീപ പ്രദേശങ്ങളിലെ താമസക്കാർക്ക് ശൈഖ് ഖലീഫ ബിൻ സൽമാൻ ബ്രിഡ്ജ് ഉപയോഗിക്കാം. നിർദ്ദേശങ്ങൾ പാലിക്കാനും ട്രാഫിക് പോലീസുമായി സഹകരിക്കാനും ജനങ്ങളോട് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു. കൂടുതൽ ഗതാഗത നിർദേശങ്ങൾ പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

