Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅറബ് ന്യൂസ് ഏജൻസി...

അറബ് ന്യൂസ് ഏജൻസി ഫെഡറേഷൻ സമ്മേളനം തുടങ്ങി :സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ്യാ​ജ​വാ​ർ​ത്ത​യുടെ പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു

text_fields
bookmark_border
അറബ് ന്യൂസ് ഏജൻസി ഫെഡറേഷൻ സമ്മേളനം തുടങ്ങി :സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ്യാ​ജ​വാ​ർ​ത്ത​യുടെ പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു
cancel
camera_alt???????????? ??????????? ??????????? ???? ?????? ??????? ???????? (????) ???????????

മ​സ്‌​ക​ത്ത്: വ്യാ​ജ​വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ അ​തി​വേ​ഗം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് അ​റ​ബ് ന്യൂ​സ് ഏ​ജ​ൻ​സി​യു​ടെ (ഫാ​ന) 47ാമ​ത് സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​സ്‌​ക​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ദ്വി​ദി​ന സ​മ്മേ​ള​നം ഒ​മാ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ​മു​നിം ബി​ൻ മ​ൻ​സൂ​ർ അ​ൽ ഹ​സാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ത്ത​യി​ലെ ഉ​ള്ള​ട​ക്ക​ത്തി​െൻറ​യും അ​തി​െൻറ ഉ​റ​വി​ട​ങ്ങ​ളു​ടെ​യും വി​ശ്വാ​സ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ​ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്ന് സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ജേ​ണ​ലി​സം ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് പ​ബ്ലി​ഷി​ങ്​ വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ ഖാ​മി​സ് അ​ൽ കി​ൻ​ദി ചൂ​ണ്ടി​ക്കാ​ട്ടി. വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ളു​ടെ പ​ങ്കാ​ണ് പ്ര​ധാ​ന​മാ​യും സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​യാ​വു​ന്ന​ത്. ബ്രി​ട്ടീ​ഷ് പ്ര​സ് അ​സോ​സി​യേ​ഷ​ൻ മേ​ധാ​വി ക്ലൈ​വ് മാ​ർ​ഷ​ൽ, ബ​ൾ​ഗേ​റി​യ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മാ​ക്സിം മെ​ൻ​ഷെ​വ്, അ​റ​ബ് ന്യൂ​സ് ഏ​ജ​ൻ​സി​ക​ളു​ടെ ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഫ​രീ​ദ് അ​യാ​ർ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​െൻറ ആ​ദ്യ ദി​വ​സം സം​സാ​രി​ച്ചു.


വാ​ർ​ത്ത​യു​ടെ വി​ശ്വാ​സ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​​െൻറ​യും പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​​െൻറ​യും പ​ങ്കി​നെ​ക്കു​റി​ച്ചും വി​വ​ര​ങ്ങ​ളു​ടെ ആ​ദ്യ ഉ​റ​വി​ട​മാ​യി വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ളെ വി​ശ്വ​സി​ക്കു​ന്ന​തി​െൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും സെ​ഷ​നി​ൽ പ്ര​സം​ഗ​ക​ർ ച​ർ​ച്ച ചെ​യ്തു. വാ​ർ​ത്ത​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ളെ​യോ പൗ​ര​ന്മാ​രെ​യോ സ​ഹാ​യി​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് മാ​ധ്യ​മ​രം​ഗ​ത്തെ പ്ര​മു​ഖ​ർ സ​മ്മേ​ള​ന​ത്തി​ൽ ഉൗ​ന്നി​പ്പ​റ​ഞ്ഞു.ഒ​മാ​ൻ ന്യൂ​സ് ഏ​ജ​ൻ​സി​യും ഫെ​ഡ​റേ​ഷ​നും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ഫെ​ഡ​റേ​ഷ​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കി​യ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി അ​ൽ ഹ​സാ​നി, വ്യാ​ജ​വാ​ർ​ത്ത​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഇ​ക്കാ​ല​ത്ത് ഈ ​സ​മ്മേ​ള​നം എ​ല്ലാ വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ​ക്കും പ്ര​ധാ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. മേ​ഖ​ല​യി​ലെ നി​ല​വി​ലെ സ്ഥി​തി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ, രാ​ഷ്​​ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​ത​യോ​ടെ അ​റി​യി​ക്കേ​ണ്ട​ത് അ​റ​ബ് വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ളു​ടെ ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ഒ​മാ​ൻ ന്യൂ​സ് ഏ​ജ​ൻ​സി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ൽ അ​റൈ​മി വി​ശ​ദീ​ക​രി​ച്ചു. എ​ല്ലാ മേ​ഖ​ല‍യി​ലും ഏ​ജ​ൻ​സി​ക​ളു​ടെ ബി​സി​ന​സ്​ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ ഫെ​ഡ​റേ​ഷ​ൻ പു​രോ​ഗ​തി​യും വി​ജ​യ​വും നേ​ടി​യി​ട്ടു​ണ്ടെ​ന്ന് കു​വൈ​ത്ത്​ ന്യൂ​സ് ഏ​ജ​ൻ​സി ചെ​യ​ർ​മാ​നും ഫാ​ന പ്ര​സി​ഡ​ൻ​റു​മാ​യ ശൈ​ഖ്​ മു​ബാ​റ​ക് അ​ൽ സു​ബ പ​റ​ഞ്ഞു.

അ​റ​ബ് വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ മാ​ന​വ വി​ഭ​വ​ശേ​ഷി​യി​ലും പ​രി​ശീ​ല​ന​ത്തി​ലും കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ൽ​ത്താ​ൻ ഖാ​ബൂ​സി​െൻറ സ​മൃ​ദ്ധ​മാ​യ കാ​ല​ഘ​ട്ട​ത്തി​ലെ സു​ൽ​ത്താ​നേ​റ്റി​െൻറ വി​ക​സ​ന​വും പൈ​തൃ​ക​വും സം​സ്കാ​ര​വും പ്ര​കൃ​തി​ഭം​ഗി​യും അ​നാ​വ​ര​ണം ചെ​യ്യു​ന്ന ബൃ​ഹ​ത്താ​യ ഫോ​ട്ടോ എ​ക്സി​ബി​ഷ​നും സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചു. ഫാ​ന പ്ര​സി​ഡ​ൻ​റ് ശൈ​ഖ് സ​ബ​യെ സ​മ്മേ​ള​ന ച​ട​ങ്ങി​ൽ ഒ​മാ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsarab news agency federation
News Summary - arab news agency federation-oman-gulf news
Next Story