അറബ് നീതിന്യായ മന്ത്രിമാരുടെ കൗൺസിൽ സമ്മേളനം കൈറോയിൽ
text_fieldsഅറബ് നീതിന്യായ മന്ത്രിമാരുടെ കൗൺസിലിൽ ഒമാൻ നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല ബിൻ
മുഹമ്മദ് അൽ സഅീദി പങ്കെടുക്കുന്നു
മസ്കത്ത്: അറബ് നീതിന്യായമന്ത്രിമാരുടെ കൗൺസിലിന്റെ 41ാമത് സമ്മേളനം ഈജിപ്തിലെ കൈറോയിൽ നടന്നു. അറബ് ലീഗിന്റെ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന സമ്മേളനത്തിൽ ഒമാനെ പ്രതിനിധീകരിച്ച് നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽ സഅീദി നേതൃത്വം നൽകുന്ന സംഘം പങ്കെടുത്തു. സമ്മേളനത്തിൽ അറബ് രാജ്യങ്ങളുടെ നീതിന്യായ മന്ത്രിമാർ നിരവധി വിഷയങ്ങൾ പരിഗണിച്ചു. കൗൺസിൽ പാസാക്കിയ പ്രമേയങ്ങൾ നടപ്പാക്കുന്ന നടപടികളെക്കുറിച്ചുള്ള ടെക്നിക്കൽ സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട്, അറബ് കരാറുകൾ പ്രകാരം ഭീകരവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
കൂടാതെ അറബ് നിയമങ്ങളുടെ ഏകീകരണം, അറബ് അഴിമതിവിരുദ്ധ കരാർ, അറബ് രാജ്യങ്ങളിലെ അഭയാർഥികളുടെ നിലയെക്കുറിച്ചുള്ള കരട് അറബ് കരാർ, വ്യക്തിഗത ഡാറ്റ സംരക്ഷണത്തിനുള്ള കരട് അറബ് കരാർ, നീതിന്യായ മന്ത്രിമാരുടെയും ആഭ്യന്തര മന്ത്രിമാരുടെയും കൗൺസിലുകളുടെ സെക്രട്ടേറിയറ്റുകൾ തമ്മിലുള്ള സഹകരണം, കൗൺസിലിന്റെ പ്രത്യേക അക്കൗണ്ട് വിലയിരുത്തൽ തുടങ്ങിയ വിഷയങ്ങളും പരിഗണിച്ചു. അൽജീരിയ, തുനീഷ്യ, മൊറോക്കോ, സൗദി അറേബ്യ, സുഡാൻ എന്നീ രാജ്യങ്ങൾ സമർപ്പിച്ച നിർദേശങ്ങളും അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റിന്റെ നിർദേശങ്ങളും കൗൺസിൽ പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

