Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​റ​ബ് ഗ​ള്‍ഫ് ക​പ്പ്;...

അ​റ​ബ് ഗ​ള്‍ഫ് ക​പ്പ്; ബ​സ്റ​യി​ൽ പ​രി​ശീ​ല​ന​വു​മാ​യി ഒ​മാ​ൻ ആ​ദ്യ​മ​ത്സ​രം നാ​ളെ ഇ​റാ​ഖി​നെ​തി​രെ

text_fields
bookmark_border
അ​റ​ബ് ഗ​ള്‍ഫ് ക​പ്പ്; ബ​സ്റ​യി​ൽ പ​രി​ശീ​ല​ന​വു​മാ​യി ഒ​മാ​ൻ ആ​ദ്യ​മ​ത്സ​രം നാ​ളെ  ഇ​റാ​ഖി​നെ​തി​രെ
cancel
camera_alt

 ഒ​മാ​ൻ ടീം ​ബ​സ്​​റ​യി​ൽ പ​രി​ശീ​ല​ന​ത്തി​ൽ

മ​സ്‌​ക​ത്ത്: അ​റ​ബ്​ ക​പ്പി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി ഇ​റാ​ഖി​ലെ​ത്തി​യ ഒ​മാ​ൻ ടീം ​പ​രി​ശീ​ല​നം തു​ട​രു​ന്നു. ത​ണു​ത്ത കാ​ലാ​വ​സ്ഥ​യി​ലും കോ​ച്ച്​ ബ്രാ​ങ്കോ ഇ​വാ​ങ്കോ​വി​ച്ചി​ന് കീ​ഴി​ലാ​ണ് ​ബ​സ്​​റ​യി​ൽ പ​രി​ശീ​ല​നം.

മ​സ്ക​ത്തി​ലും ദു​ബൈ​യി​ലും ടീം ​ക്യാ​മ്പു​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​ത്​ പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ ടീം ​അം​ഗ​ങ്ങ​ൾ ബ​സ്​​റ​യി​ലെ​ത്തി​യ​ത്.

ജ​നു​വ​രി ആ​റി​ന്​ ബ​സ്‌​റ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ലാ​ണ്​ ഒ​മാ​ന്റെ ആ​ദ്യ മ​ത്സ​രം. ടൂ​ര്‍ണ​മെ​ന്റി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​മാ​യ അ​ന്ന്​ ആ​തി​ഥേ​യ​രാ​യ ഇ​റാ​ഖാ​ണ് എ​തി​രാ​ളി​ക​ള്‍.

രാ​ത്രി 7.45നാ​ണ്​ മ​ത്സ​രം. ഫി​ഫ റാ​ങ്കി​ങ്ങി​ൽ ഒ​മാ​നേ​ക്കാ​ൾ മു​ൻ​പ​ന്തി​യി​ലു​ള്ള ഇ​റാ​ഖ്​ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കും ഉ​യ​ർ​ത്തു​ക. ലോ​ക റാ​ങ്കി​ങ്ങി​ൽ ഇ​റാ​ഖി​ന്​ ​ 67ാം സ്ഥാ​ന​മാ​ണെ​ങ്കി​ൽ 75ാം സ്ഥാ​ന​ത്താ​ണ്​ ഒ​മാ​ൻ. അ​തേ​സ​മ​യം, അ​ടു​ത്ത കാ​ല​ത്താ​യി ഒ​മാ​ൻ ടീം ​ന​ട​ത്തി​യ പ്ര​ക​ട​ന​ങ്ങ​ൾ പ്ര​തീ​ക്ഷ​ക്ക്​ വ​ക​ന​ൽ​കു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ​മാ​സം ദു​ബൈ​യി​ൽ സി​റി​യ​ക്കെ​തി​രെ ന​ട​ന്ന ര​ണ്ട്​ സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ലും റെ​ഡ്​ വാ​രി​യേ​ഴ്​​സ്​ വി​ജ​യി​ച്ചി​രു​ന്നു.

ആ​ദ്യ​ക​ളി​യി​ൽ 2-1നും ​ര​ണ്ടാം ക​ളി​യി​ൽ ഏ​ക പ​ക്ഷീ​യ​മാ​യ ഒ​രു​ഗോ​ളി​നു​മാ​ണ്​ സി​റി​യ​യെ തോ​ൽ​പി​ച്ച​ത്.

ഗ്രൂ​പ് എ​യി​ല്‍ ആ​തി​ഥേ​യ​ർ​ക്കു​പു​റ​മെ ഒ​മാ​ന്‍, യ​മ​ന്‍, സൗ​ദി അ​റേ​ബ്യ എ​ന്നീ ടീ​മു​ക​ളാ​ണു​ള്ള​ത്. ബ​ഹ്റൈ​ന്‍, കു​വൈ​ത്ത്, ഖ​ത്ത​ര്‍, യു.​എ.​ഇ എ​ന്നി​വ​രാ​ണ് ഗ്രൂ​പ് ബി​യി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BasraOmanArab Gulf Cup
News Summary - Arab Gulf Cup; Oman's first match against Iraq tomorrow in Basra
Next Story