Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅറബ്​ ഗൾഫ് കപ്പ്​:...

അറബ്​ ഗൾഫ് കപ്പ്​: ഒമാൻ ഫൈനലിൽ

text_fields
bookmark_border
അറബ്​ ഗൾഫ് കപ്പ്​: ഒമാൻ ഫൈനലിൽ
cancel

മസ്കത്ത്​: അറബ്​ ഗൾഫ്​ കപ്പിന്‍റെ കലാശക്കളിയിലേക്ക്​ യോഗ്യത​ നേടി ഒമാൻ. ഇറാഖിലെ ബസ്​റ അൽമിന ഒളിമ്പിക്​​ സ്​റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ബഹ്റൈനെ ഏകപക്ഷീയമായ ഒരു ഗോളിനാണ്​ തകർത്തത്​.

കളി അവസാനിക്കാൻ പത്തു മിനിറ്റ്​ മാത്രം ശേഷിക്കെ മുൻനിരതാരം ജമീൽ അൽ യഹ്മദിയാണ് ഒമാന്‍റെ വിജയ ഗോൾ നേടിയത്​. വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ആതിഥേയരായ ഇറാഖാണ് ഒമാ​െന്റ എതിരാളികൾ.


ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ ആദ്യ പകുതിയിൽ ഗോൾ മാത്രം അകന്ന്​ നിന്നു. മികച്ച ഒത്തിണക്കത്തോടെയും പന്തടക്കവും കാഴ്ചവെച്ച ബഹ്​റൈൻ ഒമാൻ ഗോൾമുഖത്ത്​ നിരന്തര ആക്രമം അഴിച്ചുവിടുന്ന കാഴ്ചയായിരുന്നു ആദ്യ മിനിറ്റുകളിൽ കണ്ടത്​. ഗോളിയും പ്രതിരോധനിരയും ഉറച്ച്​ നിന്നതിനാൽ ബഹ്​റൈന്​ വലകുലുക്കാൻ കഴിഞ്ഞില്ല.

രണ്ടാം പകുതിയിൽ കൂടുതൽ അക്രമിച്ച്​ കളിക്കുക എന്ന തന്ത്രമായിരുന്നു ഒമാൻ സ്വീകരിച്ചത്​. കൗണ്ടർ അറ്റാക്കുകളിലൂടെ ഒമാൻ ഇടക്ക്​ ബഹ്​റൈൻ മുഖത്ത്​ ഭീതി വിതച്ചു. രണ്ട്​ ടീമുകൾക്കും തുറന്ന അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും മുതലെടുപ്പ്​ നടത്താനായില്ല. ഒടുവിൽ 83ാം മിനിറ്റിൽ ജമീൽ അൽ യഹ്മദിയുടെ തകർപ്പൻ വലം കാൽ ഷോട്ട്​ ബഹ്​റൈന്‍റെ ഫൈനൽ സ്വപ്നം തകർത്ത്​ വലയിൽ മുത്തമിട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanArab Gulf Cup
News Summary - Arab Gulf Cup: Oman in the final
Next Story