അറബ് ഗെയിംസ്; ഒമാൻ മെഡൽ നേട്ടം തുടരുന്നു
text_fieldsസ്വർണം നേടിയ പുരുഷന്മാരുടെ 4x100 മീറ്റർ റിലേ
ഓട്ടമത്സരത്തിൽനിന്ന്
മസ്കത്ത്: അൽജീരിയയിൽ നടക്കുന്ന അറബ് ഗെയിംസിൽ ഒമാൻ താരങ്ങളുടെ മെഡൽ നേട്ടം തുടരുന്നു. പുരുഷന്മാരുടെ 4x100 മീറ്റർ റിലേ ഓട്ടമത്സരത്തിൽ ഒമാൻ ടീം സ്വർണമെഡൽ കരസ്ഥമാക്കി. അത്ലറ്റിക്സിൽ രണ്ട് മെഡലുകൾ ഒമാൻ നേരത്തെ സ്വന്തമാക്കിയിരുന്നു. ഹൈജംപിൽ ഫാത്തിക് ബിൻ അബ്ദുൽ ഗഫൂർ ബെയ്ത്ത് ജബൂബ് സ്വർണം നേടിയപ്പോൾ, ഭിന്നശേഷിക്കാരായ അത്ലറ്റുകളുടെ 100 മീറ്റർ ഓട്ടത്തിൽ ഖുസൈ അൽ റവാഹി വെള്ളി മെഡലുമാണ് സ്വന്തമാക്കിയത്.
ഫുട്ബാൾ, അത്ലറ്റിക്സ്, സെയിലിങ്, ഭാരോദ്വഹനം, പാരാ അത്ലറ്റിക്സ് എന്നീ അഞ്ച് ഇനങ്ങളിലാണ് ഒമാൻ പങ്കെടുക്കുന്നത്. ബുധനാഴ്ചയായിരുന്നു അറബ് ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതെങ്കിലും അത്ലറ്റിക്സ്, ഫുട്ബാൾ, പാരാ അത്ലറ്റിക്സ് തുടങ്ങിയ മത്സരങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. ഏകദേശം 3,800 കായികതാരങ്ങളാണ് ഗെയിംസിൽ മാറ്റുരക്കുന്നത്. ജൂലൈ 15ന് ഗെയിംസ് സമാപിക്കും.

