Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​റ​ബ് ക​പ്പ്:...

അ​റ​ബ് ക​പ്പ്: ഒ​മാ​ന്​ തോ​ൽ​വി

text_fields
bookmark_border
അ​റ​ബ് ക​പ്പ്: ഒ​മാ​ന്​ തോ​ൽ​വി
cancel
camera_alt

ധ​മാ​ക് ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഒ​മാ​ൻ-​ഈ​ജി​പ്ത്​ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​

Listen to this Article

മ​സ്ക​ത്ത്​: സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ക്കു​ന്ന അ​റ​ബ് ക​പ്പ് അ​ണ്ട​ർ 20 ടൂ​ർ​ണ​​മെ​ന്‍റി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഒ​മാ​ന്​ തോ​ൽ​വി. അ​സീ​ർ ന​ഗ​ര​ത്തി​ലെ ധ​മാ​ക് ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ളി​യി​ൽ ഒ​രു ഗോ​ളി​നാ​ണ്​ ഈ​ജി​പ്ത്​ ഒ​മാ​നെ ത​ക​ർ​ത്ത​ത്. ഇ​തോ​ടെ വി​ല​പ്പെ​ട്ട മൂ​ന്നു​പോ​യ​ന്‍റും മി​സ്​​രി​പ്പ​ട സ്വ​ന്ത​മാ​ക്കി.

42ാം മി​നി​റ്റി​ൽ അ​ഹ​മ്മ​ദ്​ ഹ​വാ​ഷാ​ണ്​ ഹെ​ഡ​റി​ലൂ​ടെ ഗോ​ൾ നേ​ടി​യ​ത്. തു​ട​ക്കം മു​ത​ൽ ഇ​രു വി​ഭാ​ഗ​വും ആ​ക്ര​മി​ച്ചു ക​ളി​ച്ചെ​ങ്കി​ലും ഗോ​ൾ മാ​ത്രം അ​ക​ന്ന്​ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ്​ കോ​ർ​ണ​ർ കി​ക്കി​ലൂ​ടെ ല​ഭി​ച്ച പ​ന്ത്​ അ​ഹ​മ്മ​ദ്​ ഹ​വാ​ഷ്​ വ​ല​യി​ൽ എ​ത്തി​ക്കു​ന്ന​ത്​

ആ​ദ്യ​പ​കു​തി​യി​ൽ തു​റ​ന്ന്​ കി​ട്ടി​യ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ഇ​രു ടീ​മു​ക​ളും പാ​ഴാ​ക്കു​ക​യും ചെ​യ്​​തു. ര​ണ്ടാം പ​കു​തി​യി​ൽ ഗോ​ൾ മ​ട​ക്കാ​നു​ള്ള വീ​ര്യ​വു​മാ​യാ​യി​രു​ന്നു ഒ​മാ​ൻ ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ, ഒ​രു​​ഗോ​ൾ നേ​ടി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ക​ളി​ച്ച ഈ​ജി​പ്ത്​ ഒ​മാ​ൻ ഗോ​ൾ​മു​ഖ​ത്ത്​ ഭീ​തി വി​ത​ച്ചു. പ​ല​പ്പോ​ഴും ഭാ​ഗ്യം കൊ​ണ്ടാ​യി​രു​ന്നു ഒ​മാ​ൻ ഗോ​ളി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട​ത്. ഒ​മാ​ന്‍റെ അ​ടു​ത്ത മ​ത്സ​രം ഞാ​യ​റാ​ഴ്​​ച ​ സോ​മാ​ലി​യ​ക്കെ​തി​രെ​യാ​ണ്.

18 ടീ​മു​ക​ൾ ആ​റ് ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ്​ ടൂ​ർ​ണ​​മെ​ന്‍റി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​രാ​യി ആ​റും ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി​യ ടീ​മു​ക​ളി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു​മു​​ൾ​പ്പെ​ടെ ആ​കെ എ​ട്ട്​ ടീ​മു​ക​ൾ ക്വാ​ർ​ട്ട​റി​ൽ ​പ്ര​വേ​ശി​ക്കും. സ്പാ​നി​ഷ് കാ​ര​നാ​യ ഡേ​വി​ഡ് ഗോ​ർ​ഡോ ആ​ണ്​ ഒ​മാ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arab CupOman lost
News Summary - Arab Cup: Oman lost
Next Story