Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ക​നി​ൽ...

വാ​ക​നി​ൽ ആ​പ്രി​ക്കോ​ട്ട് വസന്തം...!

text_fields
bookmark_border
വാ​ക​നി​ൽ ആ​പ്രി​ക്കോ​ട്ട് വസന്തം...!
cancel

മ​സ്ക​ത്ത്​: വ​സ​ന്ത​കാ​ല​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് വാ​ക​ൻ ഗ്രാ​മ​ത്തി​ലെ ആ​പ്രി​ക്കോ​ട്ട് മ​ര​ങ്ങ​ൾ പൂ​ത്തു. വാ​ദി മി​സ്റ്റ​ലി​ൽ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 2000 മീ. ​ഉ​യ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഈ ​ഗ്രാ​മ​ത്തി​ൽ വേ​ന​ൽ​ക്കാ​ല​ത്തും ശൈ​ത്യ​കാ​ല​ത്തും മി​ത​മാ​യ താ​പ​നി​ല​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​പ്രി​ക്കോ​ട്ട്, മു​ന്തി​രി, മാ​ത​ള​നാ​ര​ങ്ങ, വെ​ളു​ത്തു​ള്ളി, ഉ​ള്ളി തു​ട​ങ്ങി​യ വി​ള​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​ൻ ഈ ​ഗ്രാ​മം അ​നു​യോ​ജ്യ​മാ​ണ്. മ​ര​ങ്ങ​ൾ പൂ​ത്ത​തോ​ടെ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ്​ ഇ​വി​ടേ​ക്ക്​ ദി​നേ​ന എ​ത്തു​ന്ന​ത്. മാ​ർ​ച്ച് പ​കു​തി​യോ​ടെ​യാ​ണ്​ ആ​പ്രി​ക്കോ​ട്ട് സീ​സ​ണ്​ തു​ട​ക്ക​മാ​കു​ന്ന​ത്. ഏ​പ്രി​ൽ പ​കു​തി​യോ​ടെ വി​ള​വെ​ടു​ക്കും. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ന​ഖ​ൽ സൂ​ഖി​ലും സ​മീ​പ​ത്തെ മ​റ്റ്​ മാ​ർ​ക്ക​റ്റു​ക​ളി​ലു​മാ​ണ്​ ക​ർ​ഷ​ക​ർ ഇ​ത്​ വി​ൽ​പ​ന​ക്കെ​ത്തി​ക്കു​ന്ന​ത്.

വാ​ക​ന്​ പു​റ​മേ അ​ൽ​ഖു​റ, അ​ൽ ഹ​ജ്ജാ​ർ, മി​സ്ഫ​ത്ത് അ​ൽ​ഖു​റ, അ​ൽ ഷി​സ്, അ​ൽ അ​ഖ​ർ, ഹ​ദ്ദി​ഷ്, അ​ൽ ഖ​ദാ​ദ്, അ​ൽ ഖ​ദ്ര, അ​ർ​ദ് അ​ൽ ഷാ​വ, അ​ൽ മി​സ്ഫ​ത്ത്, അ​ൽ ദാ​ഹി​റ ഗ്രാ​മ​ങ്ങ​ളാ​ണ്​ വാ​ദി മി​സ്റ്റ​ലി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. പ​ച്ച​യി​ൽ പു​ത​ഞ്ഞി​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ സ​ഞ്ചാ​രി​ക​ളു​ടെ മ​നം​ക​വ​രു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Apricot springVakan
News Summary - Apricot spring in Vakan
Next Story