വാർഷിക പൊതു അവധി നയത്തിന് അംഗീകാരം
text_fieldsമസ്കത്ത്: ദേശീയവും മതപരവുമായ അവധി ദിവസങ്ങൾ ഓരോ പുതുവർഷാരംഭത്തിലും മുൻകൂട്ടി പ്രഖ്യാപിക്കണമെന്ന പുതിയ നയം ഒമാൻ മന്ത്രിസഭ അംഗീകരിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലുടനീളമുള്ള സ്ഥാപനപരവും ഭരണപരവുമായ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് തൊഴിൽ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, ഈ നയം ഈദുൽ ഫിത്തർ, ഈദുൽ അദ്ഹാ അവധി ദിവസങ്ങൾക്ക് ബാധകമല്ല.
ദൈനംദിന, ത്രൈമാസ, വാർഷിക പ്രവർത്തനങ്ങളുടെ സമയക്രമം മെച്ചപ്പെടുത്താനും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന പ്രാദേശികവും അന്താരാഷ്ട്രവുമായ പ്രധാന പരിപാടികളുമായി അവധി ദിവസങ്ങൾ ഇടകലരുന്നത് ഒഴിവാക്കാനും പുതിയ നയം നടപ്പാക്കുന്നതിലൂടെ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

