Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right32 മി​ല്യ​ൺ...

32 മി​ല്യ​ൺ റി​യാ​ലി​ലേ​റെ മൂ​ല്യ​മു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം

text_fields
bookmark_border
32 മി​ല്യ​ൺ റി​യാ​ലി​ലേ​റെ മൂ​ല്യ​മു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം
cancel
camera_alt

വാ​ദി അ​ൻ​സ​ബി​ന്റെ ഫ​യ​ൽ ചി​ത്രം

മ​സ്ക​ത്ത്: വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി 32,597,355 ഒ​മാ​നി റി​യാ​ൽ മൂ​ല്യ​മു​ള്ള ടെ​ൻ​ഡ​റു​ക​ളും അ​ധി​ക പ്ര​വൃ​ത്തി​ക​ളും ടെ​ൻ​ഡ​ർ ബോ​ർ​ഡ് അം​ഗീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച ന​ട​ന്ന യോ​ഗ​ത്തി​ൽ സാ​മ്പ​ത്തി​ക മ​ന്ത്രി​യും ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഖ​മീ​സ് ബി​ൻ സൈ​ഫ് അ​ൽ ജ​ബ്രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ദി അ​ൻ​സ​ബ് മേ​ഖ​ല​യി​ൽ ര​ണ്ട് പ്ര​ള​യ സം​ര​ക്ഷ​ണ അ​ണ​ക്കെ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി 97.5 ല​ക്ഷം ഒ​മാ​നി റി​യാ​ൽ വി​നി​യോ​ഗി​ക്കു​ന്ന പ​ദ്ധ​തി അം​ഗീ​ക​രി​ച്ച പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ, ഡ​യാ​ലി​സി​സ് ആ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി 8.3 ല​ക്ഷം ഒ​മാ​നി റി​യാ​ലും അ​നു​വ​ദി​ച്ചു.

ഇ​ന്റ​ഗ്രേ​റ്റ​ഡ് സ്പോ​ർ​ട്സ് സി​റ്റി​യി​ലെ സ്റ്റേ​ഡി​യ​ത്തി​ന്റെ മൂ​ന്നാം​ഘ​ട്ട രൂ​പ​ക​ൽ​പ​ന​ക്കാ​യു​ള്ള ക​ൺ​സ​ൽട്ട​ൻ​സി സേ​വ​ന​ങ്ങ​ൾ​ക്ക് 46.5 ല​ക്ഷ​വും ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ കെ​ട്ടി​ട​ത്തി​ന്റെ ന​വീ​ക​ര​ണ-​പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​യ​ർ ക​ണ്ടീ​ഷ​നി​ങ് യൂ​നി​റ്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 32.68 ല​ക്ഷ​വും അ​നു​വ​ദി​ച്ചു. സ​ലാ​ല​യി​ലെ ഇ​ത്തീ​ൻ റോ​ഡും 18 ന​വം​ബ​ർ സ്ട്രീ​റ്റും സം​ഗ​മി​ക്കു​ന്ന ജ​ങ്ഷ​നി​ൽ ട​ണ​ൽ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള അ​ധി​ക പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 32.03 ല​ക്ഷം അം​ഗീ​ക​രി​ച്ചു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ റ​ഖ്യൂ​ത് -ദ​ൽ​ക്കൂ​ത് തീ​ര​ദേ​ശ മ​ൺ​പാ​ത ന​വീ​ക​രി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി ഏ​ഴു ല​ക്ഷം ഒ​മാ​നി റി​യാ​ലും അ​നു​വ​ദി​ച്ചു. ഇ​തു​കൂ​ടാ​തെ പ്രോ​ജ​ക്സ്‍സ്, ടെ​ൻ​ഡേ​ഴ്സ് ആ​ൻ​ഡ് ലോ​ക്ക​ൽ ക​ണ്ട​ന്റ് അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്തെ ഐ.​ടി. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി 4.18 ല​ക്ഷം റി​യാ​ലും അ​നു​വ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsdevelopment projectsgulfnewsmalayalam
News Summary - Approval of development projects worth more than 32 million riyals
Next Story