വാഹനാപകട കേസുകളിൽ ഇന്ത്യക്കാർക്ക് 1.37 കോടി നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsമസ്കത്ത്: വാഹനാപകട കേസുകളിൽ ഇന്ത്യക്കാർക്ക് 1.37 കോടി നഷ്ടപരിഹാരം നൽകാൻ വിധി. രണ്ടു കേസുകളിലായാണ് ഇൗ തുകയുടെ നഷ്ടപരിഹാരം വിധിച്ചത്. ഇതിൽ ഒരാൾ മലയാളിയാണ്. ചെന്നൈ സ്വദേശിയും കർണാടകയിൽ താമസക്കാരനുമായ ശ്രീധരൻ നാരായണെൻറയാണ് ആദ്യത്തെ കേസ്. ബർക്കയിൽ വെച്ച് നടന്നുപോകവേ കാറിടിച്ച ഇദ്ദേഹത്തെ അബോധാവസ്ഥയിലാണ് സുൽത്താൻ ഖാബൂസ് ആശുപത്രിയിലെത്തിച്ചത്. മൂന്നു മാസം എസ്.ക്യു.യുവിൽ അബോധാവസ്ഥയിലായിരുന്ന ശ്രീധരൻ നാരായണനെ അപകടം നടന്ന് എട്ട് മാസത്തിന് ശേഷമാണ് നാട്ടിലേക്ക് കൊണ്ടുപോയത്.
ചികിത്സ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും ജോലിയെടുക്കാൻ പറ്റുന്ന സാഹചര്യത്തിൽ ആയിട്ടില്ല. ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബത്തിെൻറ ഏകാശ്രയമാണെന്നത് കണക്കിലെടുത്ത് 36,500 റിയാൽ (ഏകേദശം 60.95 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ മസ്കത്ത് അപ്പീൽ കോടതി വിധിക്കുകയായിരുന്നു. രണ്ടാമത്തെ കേസിൽ തൃശൂർ സ്വദേശിക്ക് 45,500 റിയാലാണ് (ഏകദേശം 75.98 ലക്ഷം രൂപ) നഷ്ടപരിഹാരം വിധിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 13ന് ഇബ്രക്ക് സമീപം ലാൻറ് ക്രൂയിസർ മറിഞ്ഞുണ്ടായ അപകടത്തിൽ ഇയാൾക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. അപകടത്തിൽ സ്പോൺസറായ ഒമാനി മരണപ്പെട്ടിരുന്നു. കാറിൽനിന്ന് തെറിച്ചുവീണ തൃശൂർ സ്വദേശിയെ അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട നിലയിലാണ് നാട്ടിലേക്ക് കൊണ്ടുപോയത്. നാട്ടിലെ ചികിത്സയിൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുകയാണ്.
രണ്ടു കേസുകളിലെയും നിയമ നടപടികൾക്ക് ഖാലിദ് അൽ വഹൈബി അഡ്വക്കേറ്റ്സ് ആൻഡ് ലീഗൽ കൺസൽട്ടൻറ്സിലെ അഡ്വ.നാസർ അൽ സിയാബി, അഡ്വ.എം.കെ. പ്രസാദ്, അഡ്വ.മാഹർ ഹമദ് അൽ റവാഹി എന്നിവരാണ് നേതൃത്വം നൽകിയത്. തൃശൂർ സ്വദേശിയുടെ പരിക്കും പ്രായവും പരിഗണിച്ച് നല്ല തുക നഷ്ടപരിഹാരം വിധിക്കണമെന്ന തങ്ങളുടെ വാദഗതികൾ കോടതി കണക്കിലെടുക്കുകയായിരുന്നെന്ന് അഡ്വ.എം.കെ പ്രസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.