Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ സംശയാസ്പദമായ പറക്കും വസ്തുക്കൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണം

text_fields
bookmark_border
ഒമാനിൽ സംശയാസ്പദമായ പറക്കും വസ്തുക്കൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണം
cancel

മസ്കത്ത്: സംശയാസ്പദമായ സാഹചര്യത്തിൽ പറക്കുന്ന വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ഗവ. കമ്മ്യൂണിക്കേഷൻ സെന്റർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും പൊതുജനങ്ങളുടെ ജാഗ്രത നിർണായകമാണെന്ന് അധികൃതർ വ്യക്തമാക്കി.

സംശയാസ്പദമായ പറക്കുന്ന വസ്തുക്കൾ കണ്ടാൽ സംഭവസ്ഥലത്ത് നിന്ന് സുരക്ഷിത അകലം പാലിക്കണം. സ്ഥലത്തെ കൃത്യമായി തിരിച്ചറിയുകയും സാധ്യമെങ്കിൽ ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയും ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

എന്നാൽ, വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. സംശയാസ്പദമായി കണ്ടെത്തുന്ന കാര്യങ്ങൾ നേരിട്ട് സുരക്ഷാ ഏജൻസികൾക്ക് 77720078 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെ അറിയിക്കണമെന്നും അറിയിച്ചു. അസാധാരണമായി ശക്തമായ ശബ്ദം, താഴ്ന്ന ഉയരത്തിൽ പറക്കൽ, സാധാരണ ലൈറ്റിംഗ് ഇല്ലാതെ മന്ദഗതിയിൽ സഞ്ചരിക്കൽ എന്നിവ സംശയാസ്പദമായ ഡ്രോണുകളുടെ സഞ്ചാര ലക്ഷണങ്ങളാണെന്നും അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Any sightings of suspicious flying objects in Oman must be reported
Next Story