ബുറൈമി ഗവർണറേറ്റിലെ പുരാവസ്തുകേന്ദ്രങ്ങൾ സന്ദർശിച്ചു
text_fieldsപൈതൃക-ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി ബുറൈമി ഗവർണറേറ്റിലെ പൈതൃക പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയപ്പോൾ
മസ്കത്ത്: പൈതൃക-ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ ഇബ്രാഹീം ബിൻ സഇൗദ് ബിൻ ഖലഫ് അൽ ഖാറൂസി ബുറൈമി ഗവർണറേറ്റിലെ പൈതൃക-ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. അൽ ഹില്ല കോട്ട, അൽ ഖൻദഖ് കോട്ട, ബൈത്ത് ബഹർ തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിച്ചത്. ബുറൈമി ഗവർണർ, വാലി എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി. പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് ഒരുമിച്ച് പ്രവർത്തിക്കുന്നതടക്കം വിഷയങ്ങൾ ചർച്ച ചെയ്തു.