ലഹരിക്കെതിരെ മസ്കത്തിൽ പ്രതിജ്ഞ സംഗമം
text_fieldsമസ്കത്ത്: 'ലൗ ലൈഫ്, നോ ഡ്രഗ്സ്' എന്ന പ്രമേയത്തിൽ ഐ.സി.എഫ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി റുവിയിൽ നടന്ന പ്രതിജ്ഞാ സംഗമത്തിൽ ആയിരങ്ങൾ അണിനിരന്നു.
വ്യക്തിയുടെ ബുദ്ധിയെയും ശരീരത്തെയും ബന്ധങ്ങളെയും തകർക്കുന്ന ലഹരിയുടെ എല്ലാ രൂപങ്ങളെയും നിരസിക്കാനും, സമൂഹത്തെ ലഹരിമുക്തമാക്കാൻ പ്രവർത്തിക്കാനും ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരായ പോരാട്ടം കേവലം ഒരു വ്യക്തിയുടെ ഉത്തരവാദിത്വമല്ലെന്നും ആരോഗ്യമുള്ള തലമുറക്കും സുരക്ഷിതമായ സമൂഹത്തിനുമായി ഓരോരുത്തരും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും ചടങ്ങ് ആഹ്വാനം ചെയ്തു.
ഐ.സി.എഫ് ഇന്റർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി വയനാട് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെ ബോധവത്കരണവും സാമൂഹിക ഇടപെടലുകളും ശക്തമാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
മമ്മുട്ടി (മക്ക ഹൈപ്പർ മാർക്കറ്റ്),അബ്ദുന്നാസർ (കറാമ ഹൈപ്പർ മാർക്കറ്റ്) ശൈഖ് അബ്ദുൽ ഹമീദ് ആദംസ്, മുസ്തഫ കാമിൽ സഖാഫി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

