മസ്കത്ത്: ഡെങ്കിപ്പനി പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായുള്ള രണ്ടാംഘട്ട കൊതുകുനിവാരണത്തിന് ബോഷർ വിലായത്തിൽ തുടക്കമായി. ആരോഗ്യ മന്ത്രാലയത്തിെൻറയും മസ്കത്ത് നഗരസഭയുടെയും നേതൃത്വത്തിലുള്ള കാമ്പയിനിൽ സന്നദ്ധപ്രവർത്തകരും സഹകരിക്കുന്നുണ്ട്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി കാമ്പയിൻ ഉദ്ഘാടനം ചെയ്തു. മജ്ലിസുശൂറ അംഗങ്ങൾ, മസ്കത്ത് നഗരസഭാംഗങ്ങൾ തുടങ്ങിയവരും സംബന്ധിച്ചു. ആരോഗ്യ മന്ത്രാലയം-നഗരസഭ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും വിവിധ ഭാഗങ്ങളായി തിരിഞ്ഞ് വീടുകൾ സന്ദർശിച്ച് ഡെങ്കിപ്പനിക്ക് കാരണമായ ഇൗഡിസ് ഇൗജിപ്തി കൊതുകുകളുടെ നിവാരണത്തിെൻറ പ്രാധാന്യം സംബന്ധിച്ച ബോധവത്കരണം നടത്തും. തുറന്നുകിടക്കുന്ന ടാങ്കുകളിലും കൊതുകുകൾ വളരാൻ സാധ്യതയുള്ളിടങ്ങളിലും മരുന്നുപ്രയോഗം നടത്തും. ‘നമ്മൾ തുടങ്ങിയിട്ടുണ്ട്, നമുക്ക് യോജിച്ച് പ്രവർത്തിക്കാം’ എന്ന പേരിലുള്ള കാമ്പയിനിെൻറ ആദ്യഘട്ടം സീബ്, അൽഹെയിൽ ഭാഗങ്ങളിലാണ് നടന്നത്. ആദ്യഘട്ടത്തിൽ ഇരുപതിനായിരത്തോളം വീടുകൾ സന്ദർശിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. െകാതുക് പ്രജനനകേന്ദ്രങ്ങൾ നശിപ്പിച്ച് ജനങ്ങൾ സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കണമെന്നും താമസയിടങ്ങളിൽ സന്ദർശനം നടത്തുന്ന സംഘവുമായി സഹകരിക്കണമെന്നും മന്ത്രാലയവും നഗരസഭയും ജനങ്ങളെ ആഹ്വാനംചെയ്തു. വിവരങ്ങൾ ഒൗദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് സ്വീകരിക്കുകയും ഉൗഹാപോഹങ്ങളെ അവഗണിക്കുകയും വേണം. കൊതുകുനിവാരണത്തിന് സഹകരിക്കണമെന്ന് വെള്ളിയാഴ്ച ഖുതുബകളിലും ആഹ്വാനംചെയ്തിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2019 5:45 AM GMT Updated On
date_range 2019-06-21T16:00:00+05:30ഡെങ്കിപ്പനി പ്രതിരോധം ; രണ്ടാംഘട്ട കൊതുകുനിവാരണത്തിന് തുടക്കം
text_fieldsNext Story