Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൻസാർ മൗലവി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
Ansar Maulavi
cancel

സൂർ: പ്രമുഖ പണ്ഡിതനും വാഗ്മിയുമായ തിരുവനന്തപുരം ഞാറയിൽകോണം സ്വദേശി അൻസാർ മൗലവി (64) ഒമാനിൽ നിര്യാതനായി. ദീർഘ കാലം പ്രവാസിയായിരുന്ന ഇദ്ദേഹം മസ്തിഷ്കാഘാതത്തെ തുടർന്ന് സൂർ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. കുടുംബത്തോടൊപ്പം രാത്രി ഭക്ഷണത്തിനും പതിവ് വ്യായാമത്തത്തിനും ശേഷം വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. സഹ പ്രവർത്തകൾ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമാനിലെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽ ഗ്രൂപ്പായ അൽഹരീബ് ബിൽഡിങ് മെറ്റിരിയൽസിൽ റീജിയണൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

കലാ ,സാമൂഹ്യ, സാംസ്കാരിക, വൈജ്ഞാനിക, കായിക, ജന സേവന രംഗത്തെ നിറ സാന്നിധ്യമായിരുന്നു. മികച്ച വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ശിഷ്യ ഗണങ്ങളുണ്ട്. ഭാര്യ: സുനിത. മക്കൾ: അസഹർ, സഹ്റ, അയാസ്സ്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ansar Maulavi passed away in Oman
Next Story