Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിശ്വാസികളിൽ...

വിശ്വാസികളിൽ നോവുപടർത്തി ഒരു വെള്ളിയാഴ്ചകൂടി...

text_fields
bookmark_border
വിശ്വാസികളിൽ നോവുപടർത്തി ഒരു വെള്ളിയാഴ്ചകൂടി...
cancel

മ​സ്ക​ത്ത്​: വി​ശ്വാ​സി​ക​ളി​ൽ നോ​വു​​പ​ട​ർ​ത്തി ജു​മു​അ ന​മ​സ്കാ​ര​മി​ല്ലാ​തെ ഒ​രു വെ​ള്ളി​യാ​ഴ്ച​കൂ​ടി ക​ട​ന്നു​പോ​യി. കോ​വി​ഡ് രോ​ഗ​വ്യാ​പ​നം​മൂ​ലം പ​ള്ളി​ക​ളി​ലെ ജു​മു​അ ന​മ​സ്കാ​രം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച ശേ​ഷ​മു​ള്ള ആ​ദ്യ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു ഇ​ന്ന​ലെ. എ​ന്നാ​ൽ, ളു​ഹ്​​ർ ന​മ​സ്കാ​രം സം​ഘ​ടി​ത​മാ​യി നി​ർ​വ​ഹി​ക്കാ​ൻ പ​ള്ളി​ക​ളി​ൽ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ട്ടു. ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് ജു​മു​അ ന​മ​സ്കാ​രം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, അ​ഞ്ച്​ നേ​ര​ത്തെ ദൈ​നം​ദി​ന പ്രാ​ർ​ഥ​ന​ക​ൾ അ​മ്പ​തു​ ശ​ത​മാ​നം ആ​ളു​ക​ളെ ​പ്ര​വേ​ശി​പ്പി​ച്ച്​ നി​ർ​വ​ഹി​ക്കാ​ൻ കോ​വി​ഡ്​ അ​വ​ലോ​ക​ന സു​പ്രീം ക​മ്മി​റ്റി അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്.

മ​സ്ജി​ദു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ വ​രാ​ൻ തു​ട​ങ്ങി​യ​തു കാ​ര​ണം നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. പ​ല മ​സ്ജി​ദു​ക​ളി​ലും പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളാ​ണ് പ്രാ​ർ​ഥ​ന​ക്ക് എ​ത്തു​ന്ന​ത്. ഇ​തി​നാ​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ത് രോ​ഗ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്നു. ഇ​തൊ​ക്കെ മു​ന്നി​ൽ ക​ണ്ടാ​ണ് വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid protocol
News Summary - Another Friday in pain for believers ...
Next Story