വാർഷിക പൊതുയോഗവും ക്രിസ്മസ്-പുതുവത്സരാഘോഷവും
text_fieldsവേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രോവിൻസ് വാർഷിക പൊതുയോഗത്തിൽനിന്ന്
മസ്കത്ത്: വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രോവിൻസ് 13ാമത് വാർഷിക പൊതുയോഗവും ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളും സംഘടിപ്പിച്ചു. പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ കരോൾ ഗാനങ്ങളുടെ അകമ്പടിയോടെ സാന്താക്ലോസിനെ വരവേറ്റു. അതിനുശേഷം കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ രവീന്ദ്രൻ മറ്റത്തിൽ, പ്രസിഡന്റ് ഫ്രാൻസിസ് തലച്ചിറ, ടി.കെ. വിജയൻ എന്നിവർ സംസാരിച്ചു. അംഗങ്ങൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, പാട്ടുകൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. ഒമാൻ പ്രൊവിൻസ് സെക്രട്ടറി സാബു കുരിയൻ വാർഷിക റിപ്പോർട്ടും ട്രഷറർ കെ.കെ. ജോസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മനോജ് മാനുവൽ ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി. ഡോ.മനോജ് തോമസ്, ഡോ. വി.എം.എ. ഹക്കിം തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ ജീസൺ നീലങ്കാവിൽ നന്ദി പറഞ്ഞു. ഏറ്റവും നല്ല വനിത വിഭാഗത്തിനുള്ള പുരസ്കാരം ഒമാൻ പ്രൊവിൻസ് വനിതാ വിങ് പ്രസിഡന്റ് റീജ ജോസ്, സെക്രട്ടറി ഗീത വിജയൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ശലഭ ബെന്നി അവതാരകയായി.

