വാര്‍ഷിക ജനറല്‍ ബോഡി യോഗം
text_fieldsമസ്കത്ത് വെളിയങ്കോട് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം അല്‍ ഖുവൈറില്‍ ചേർന്നപ്പോൾ
മസ്കത്ത്: മസ്കത്ത് വെളിയങ്കോട് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം അല്‍ ഖുവൈറില്‍ (കലക്ടര്‍ പി.വി. കുഞ്ഞുമോന് സാഹിബ് നഗര്‍) നടന്നു. വിവിധ മേഖലകളില്‍ നിന്നുമുള്ള വെളിയങ്കോട് നിവാസികള്‍ പങ്കെടുത്തു.
സക്കീര്‍ ഫൈസി തലപ്പുഴ പ്രാര്‍ഥന നിര്‍വഹിച്ചു. ടി.വി.സി അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അഷ്റഫ് ലക്കി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.വി. റഫീഖ് സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ:കെ.എച്ച്. റഷീദ് (പ്രസി), അഷ്റഫ് ലക്കി (ജന. സെക്ര), പി.അഷ്റഫ് (ട്രഷ). പി.വി.നാസര്‍ (വൈ.പ്രസി), മുനീര്‍ മുന്ന (ജോ. സെക്ര), ടി.വി.അനീഷ്, പി.മനാഫ്, എം.വി. റഫീഖ്, ഷാഫി മേനോത്ത്, ടി.വി. മുസ്തഫ (എക്സിക്യൂട്ടീവ്). പി.പി. ഉമ്മര്‍ ലക്കി (മുഖ്യ രക്ഷാധികാരി).

