അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിൽ വാർഷിക അവാർഡ് ദാനം: വിദ്യാർഥികളെ ആദരിച്ചു
text_fieldsമുഖ്യാതിഥി ഡോ. പി. മുഹമ്മദലി സംസാരിക്കുന്നു
മസ്കത്ത്: അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിൽ വാർഷിക അവാർഡ് ദാനം സംഘടിപ്പിച്ചു. പാഠ്യ-പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയും ദീർഘനാളായി സേവനമനുഷ്ഠിച്ച അധ്യാപകരെയും ഒാൺലൈനായി നടന്ന പരിപാടിയിൽ ആദരിച്ചു. സ്കൂൾ സ്ഥാപകൻ ഡോ. പി. മുഹമ്മദലി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ പാപ്രി ഘോഷ് പരിപാടിയിൽ സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായ ഡോ. പി. മുഹമ്മദലി സ്കൂളിൽ 30 വർഷം പൂർത്തിയാക്കിയ പ്രീെപ്രെമറി വിഭാഗം കോഒാഡിനേറ്റർ ഹെലൻ ലോബോ, അസി. അഡ്മിനിസ്ട്രേറ്റിവ് മാനേജർ എം.കെ. ഷംസു എന്നിവരുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞു. സ്കൂളിൽ 10 മുതൽ 20 വർഷം വരെ സേവനം പൂർത്തീകരിച്ച അധ്യാപകരെയും പരാമർശിച്ചു.
സി.ബി.എസ്.ഇ പത്ത്, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയവർ, വിവിധ കായിക മത്സരങ്ങൾ, ജി.കെ, ആർട്സ് തുടങ്ങിയ വിഭാഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. മിഡിൽ സ്കൂൾ സൂപ്പർവൈസർ ഷംഷാദ് ഹംസ, ആൻ തോമസ്, രാജശ്രീ ലക്ഷ്മൺ എന്നിവർ വിദ്യാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചു. െഎ.എസ്.ജി ഇൻറർനാഷനൽ വൈസ് പ്രിൻസിപ്പൽ പ്യാരിജ സിദാർ, െഎ.എസ്.ജി വൈസ് പ്രിൻസിപ്പൽ ജി. ശ്രീകുമാർ എന്നിവരും സംസാരിച്ചു. ദീർഘനാളത്തെ സേവനം പൂർത്തിയാക്കിയ 29 അധ്യാപകരെയാണ് ചടങ്ങിൽ ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

