വാർഷികാഘോഷവും ക്രിസ്മസ്-പുതുവത്സരാഘോഷവും സംഘടപ്പിച്ചു
text_fieldsപ്രചോദന മലയാളി സമാജം മസ്കത്ത് വാർഷികാഘോഷവും ക്രിസ്മസ്-പുതുവത്സരാഘോഷവും സദാനന്ദൻ എടപ്പാൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: പ്രചോദന മലയാളി സമാജം മസ്കത്തിന്റെ ഒന്നാം വാർഷികവും ക്രിസ്മസ് പുതുവത്സരാഘോഷവും റൂവിയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്നു. വാർഷിക പൊതുയോഗം രക്ഷാധികാരി സദാനന്ദൻ എടപ്പാൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അപർണ വിജയൻ അധ്യക്ഷത വഹിച്ചു.സാംസ്കാരിക സമ്മേളനത്തിൽ പ്രചോദന എക്സലൻസ് അവാർഡ് നേടിയ ഡോക്ടർ എൻ.പി. ഉബൈദിനെ (ജനകീയ ഡോക്ടർ,ഗാല ക്ലിനിക് ) അവാർഡ് നൽകി ആദരിച്ചു.
അമൃത ഭാരതി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അപർണ വിജയൻ, വിശിഷ്ടാതിഥിയും ഇൻസ്പെയർ ഫൗണ്ടറുമായ ഉണ്ണി പുത്തൂർ, അബ്രാസ് മാനേജിങ് ഡയറക്ടർ ദിലീപ് ആന്റണി, പി.എം.എസ്.എം സീനിയർ അംഗം മണികണ്ഠൻ പിള്ള എന്നിവരെ മൊമെന്റൊയും പൊന്നാടയും നൽകി ആദരിച്ചു. ചടങ്ങിൽ അഡ്വ. മധുസൂദനൻ (ഗ്ലോബൽ മണി എക്സ്ചേഞ്ച് )പ്രവാസി പെൻഷൻ പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
വേദിയിൽ ഒമാനിലെ കലാപ്രതിഭകളുടെ വിവിധയിനം കലാപരിപാടികൾ ആഘോഷങ്ങൾക്ക് മികവേകി. കണ്ണൂർ ജില്ലയിലെ പിലാത്തറയിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഇൻസ്പെയർ എന്ന സ്ഥാപനത്തിൽ നിർമിച്ച മെമന്റോ, കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് നൽകിയതിലൂടെ വലിയൊരു സന്ദേശം നൽകാനും ഈ ഒരു കൂട്ടായ്മക്ക് കഴിഞ്ഞു.മലയാളം ഒമാൻ ചാപ്റ്റർ സെക്രട്ടറി രതീഷ് പട്ടിയത്ത്, ഉപദേശക സമിതി അംഗം വിജയ് കൃഷ്ണ, പ്രോഗ്രാം കോർഡിനേറ്റർ സുമേഷ് തുടങ്ങിയവർ പങ്കെടുത്തു. അസോസിയേഷൻ സെക്രട്ടറി നിഷ പ്രഭാകരൻ സ്വാഗതവും വൈസ് പ്രസിഡന്റ് അമർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

