Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുസന്തത്ത് പുരാതന...

മുസന്തത്ത് പുരാതന ബാർലി ചെടി കണ്ടെത്തി

text_fields
bookmark_border
മുസന്തത്ത് പുരാതന ബാർലി ചെടി കണ്ടെത്തി
cancel

സ്ക​ത്ത്: ഒ​മാ​നി​ലെ മു​സ​ന്ത​ത്ത് പു​രാ​ത​ന ഇ​ന​ത്തി​ൽ​പെ​ട്ട സു​ഖ്ബ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ബാ​ർ​ലി ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി ഒ​മാ​ൻ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ അ​റി​യി​ച്ചു. മു​സ​ന്തം പ​ർ​വ​ത​നി​ര​ക​ളി​ലാ​ണ് ഈ ​ഇ​ന​ത്തി​ൽ​പെ​ട്ട ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് ഗ​വ​ൺ​മെൻറ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സെൻറ​ർ അ​റി​യി​ച്ചു. ഇ​ത്ത​രം ചെ​ടി​ക​ൾ ആ​ദ്യ​മാ​യാ​ണ് ഒ​മാ​നി​ൽ ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു. ദേ​ശീ​യ ചെ​ടി എ​ന്ന പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ ടീം ​ശ്ര​മി​ക്കു​ന്ന​ത്. ഒ​മാ​ൻ അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ൽ കാ​ട്ട് ക​ർ​പ്പൂ​ര​വും നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് ഒ​മാ​നി ശാ​സ്ത്ര​ജ്ഞ​നാ​യ ശൈ​ഖ് നൂ​റു​ദ്ദീ​ൻ അ​ൽ സാ​ൽ​മി​യു​ടെ പേ​രി​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഒ​മാ​നി​ൽ വ​ള​രാ​ൻ ഏ​റെ പ്ര​യാ​സ​ക​ര​മാ​യ നി​ര​വ​ധി ഇ​നം സ​സ്യ​ജാ​ല​ങ്ങ​ളും ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ ടീം ​ന​ട്ടു​വ​ള​ർ​ത്തു​ന്നു​ണ്ട്. മ​ഹാ​ലീ​ബ് സ​സ്യം ഉ​തി​ൽ ഉ​ൾ​പ്പെ​ടും. സ​മി​തി ഒ​മാ​നി​ലെ സ​സ്യ​ജാ​ല​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി 700 ഫീ​ൽ​ഡ് ട്രി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം യാ​ത്ര​ക​ളി​ലൂ​ടെ 1100 ചെ​ടി​ക​ൾ വി​ദ​ഗ്ധ​ർ ശേ​ഖ​രി​ച്ചി​രു​ന്നു.

ന​ഗ​ര​വി​ക​സ​ന​ത്തി‍െൻറ ഭാ​ഗാ​മ​യി വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന 2000 ഇ​നം സ​സ്യ​ങ്ങ​ളെ ര​ക്ഷി​ക്കു​ക​യും 70,000 വി​ത്തു​ക​ൾ ന​ട്ടു​വ​ള​ർ​ത്താ​ൻ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

ഒ​മാ​നി സ​സ്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ശേ​ഖ​രി​ക്കു​ക​യും കൃ​ഷി ചെ​യ്ത് വ​ള​ർ​ത്തു​ക​യു​മാ​ണ് ഒ​മാ​ൻ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ‍‍െൻറ പ്ര​ധാ​ന ല​ക്ഷ്യം. ബൊ​ട്ടാ​ണി​ക്ക​ൽ മേ​ഖ​ല​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ക, ജൈ​വ​വൈ​വി​ധ്യം കാ​ത്തു​സൂ​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ക, പ​രി​സ്ഥി​തി​യും സ​സ്യ​വൈ​വി​ധ്യ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ക എ​ന്നി​വ​യും സ​മി​തി​യു​ടെ ചു​മ​ത​ല​യാ​ണ്. മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ഖൂ​ദി​ൽ ഒ​മാ​ൻ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ‍െൻറ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ancient barley plant
News Summary - Ancient barley plant was found in musandat
Next Story