അമ്മാൻ അന്താരാഷ്ട്ര പുസ്തകമേള; ഒമാൻ വിശിഷ്ടാതിഥി
text_fieldsഅമ്മാൻ അന്താരാഷ്ട്ര പുസ്തകമേളയിൽയിൽനിന്ന് (ഫയൽ)
മസ്കത്ത്: അമ്മാൻ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാൻ വിശിഷ്ടാതിഥിയാകും. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ അഞ്ചുവരെ ജോർഡാൻ തലസ്ഥാനമായ അമ്മാനിലെ ഹുസൈൻ കൺവെൻഷൻ സെന്ററിലാണ് 24ാമത് അമ്മാൻ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്.
സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് സാംസ്കാരിക, കായിക, യുവജന മന്ത്രാലയം പങ്കെടുക്കും. ഇൻഫർമേഷൻ മന്ത്രാലയം, എൻഡോവ്മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയം, പൈതൃക ടൂറിസം മന്ത്രാലയം, സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി, ഒമാനി റൈറ്റേഴ്സ് ആൻഡ് ഓതേഴ്സ് അസോസിയേഷൻ, ഒമാൻ മെമ്മറി സെന്റർ, ബൈത്ത് അൽ സുബൈർ എന്നിവയുൾപ്പടെ വിവിധ സർക്കാർ, സാംസ്കാരിക സ്ഥാപനങ്ങളുടെ സംഭാവനകൾ പ്രദർശിപ്പിക്കുന്ന പവലിയനും നിരവധി സ്വകാര്യ ലൈബ്രറികളും പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഉണ്ടാകും.
ഒമാന്റെ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴമേറിയതും ദീർഘകാലവുമായ ബന്ധത്തെ ഒമാന്റെ പങ്കാളിത്തം അടിവരയിടുന്നുവെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെ സാംസ്കാരിക അണ്ടർ സെക്രട്ടറി സയ്യിദ് സഈദ് ബിൻ സുൽത്താൻ അൽ ബുസൈദി പറഞ്ഞു.
ഈ സഹകരണം ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെയും അറിവ് പങ്കിടലിന്റെയും ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

