Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅമ്മദ് ഹാജിയുടെ മരണം :...

അമ്മദ് ഹാജിയുടെ മരണം : ഞെട്ടലോടെ ഒമാനിലെ സുഹൃത്തുക്കളും നാട്ടുകാരും

text_fields
bookmark_border
അമ്മദ് ഹാജിയുടെ മരണം : ഞെട്ടലോടെ ഒമാനിലെ സുഹൃത്തുക്കളും നാട്ടുകാരും
cancel

മത്ര​: അവധിക്ക് പോയി നാട്ടില്‍ വെച്ച് കോവിഡ് ബാധിച്ച് മരിച്ച വാണിമേൽ സ്വദേശിയുടെ ഒാർമകളിൽ മസ്​കത്തിലെ വാണിമേലുകാർ. വാദികബീറിൽ താമസിച്ചിരുന്ന നങ്ങാണ്ടി പുത്തൻപുരയിൽ അമ്മദ് ഹാജിയുടെ മരണം തിങ്കളാഴ്​ച ഞെട്ടലോടെയാണ്​ സുഹൃത്തുക്കളും നാട്ടുകാരും കേട്ടത്​.

കഫ്​തീരിയ മേഖലയിൽ പ്രവര്‍ത്തിക്കുമ്പോഴും മികച്ച സംഘാടകനും നാട്ടിലെയും‌ം ഒമാനിലെയും മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുമൊക്കെയായിരുന്നു അമ്മദ്. നാട്ടിലെ‌ മത-സാംസ്കാരിക മേഖലകളിലും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു.

ഭൂമിവാതില്‍ക്കല്‍ ടൗണ്‍ പള്ളി, വാണിമേല്‍ നൂറുല്‍ഹുദാ മദ്​റസ, ഒമാന്‍ വാണിമേല്‍ കെ.എം.സി.സി‌ ഉപദേശക സമിതി അംഗം തുടങ്ങി നിരവധി സംഘടനാ ചുമതലകൾ ഉള്ള‌ വ്യക്തി കൂടിയായിരുന്നു. ദീർഘകാലം മസ്കത്തിലെ വിവിധ ഭാഗങ്ങളില്‍ കഫ്​തീരിയ നടത്തി വരുന്നയാളെന്ന‌ നിലയിൽ മസ്​കത്ത്​ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്.

മൂന്ന് മാസം മുമ്പ്​ നാട്ടില്‍ പോയതായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ കോവിഡ് ബോധവത്​കരണവുമായി മുന്നിലുണ്ടായിരുന്ന ഇദ്ദേഹം ഒടുവിൽ രോഗബാധിതനാവുകയായിരുന്നു. ഭാര്യ: ആലത്താങ്കണ്ടി മറിയം. സുഫയ്യ, സുമയ്യ, സുഹൈലത്ത്, സുമൈന എന്നിവര്‍ മക്കളാണ്.

അമ്മദ് ഹാജിയുടെ അകാല വിയോഗം കനത്ത വിടവാണ് സൃഷ്​ടിച്ചിരിക്കുന്നതെന്ന് വാണിമേല്‍ കൂട്ടായ്മ അംഗങ്ങള്‍‌ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid deathammad haji
Next Story