അമ്മ ഇൻസ്റ്റിറ്റ്യൂട്ട് ‘സമന്വയം’ അരങ്ങേറ്റം
text_fieldsസുഹാറിലെ നൃത്തവിദ്യാലയമായ അമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആൻഡ് ആർട്സിലെ
വിദ്യാർഥികളുടെ അരങ്ങേറ്റത്തിൽനിന്ന്
സുഹാർ: സുഹാറിലെ നൃത്തവിദ്യാലയമായ അമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആൻഡ് ആർട്സ് സുഹാർ അംബാറിലുള്ള വിമൻസ് അസോസിയേഷൻ ഹാളിൽ ഭരതനാട്യം, കുച്ചിപ്പുടി അരങ്ങേറ്റം സംഘടിപ്പിച്ചു. ‘സമന്വയം’ എന്ന പേരിൽ നടത്തിയ പരിപാടിയിൽ ഇരുപതോളം വിദ്യാർഥികൾ നൃത്തം അവതരിപ്പിച്ചു.
വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോക്ടർ ജെ. രത്നകുമാർ മുഖ്യാതിഥിയായി. ബദർ അൽ സമ സുഹാർ ബ്രാഞ്ച് ഹെഡ് മനോജ്, സുഹാർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സഞ്ചിത വർമ, അമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഹെഡ് കവിരാജ്, സ്മിത ടീച്ചർ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടി കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു. കഴിഞ്ഞ വർഷം ‘ദ്വയം 2022’ എന്ന പേരിൽ ഭരതനാട്യ അരങ്ങേറ്റം നടത്തിയിരുന്നു.
സുഹാറിൽ ആദ്യമായാണ് ഭരതനാട്യവും കുച്ചിപ്പുടിയും ഒരേ വേദിയിൽ അരങ്ങേറ്റം നടത്തുന്നത്. ഗുരു ഹരീഷ് ഗോപിയുടെയും അമൃത ബാലു ടീച്ചറുടെയും ശിക്ഷണത്തിൽ അഭ്യസിച്ച വിദ്യാർഥികളാണ് അരങ്ങേറ്റം നടത്തിയത്. ഒമ്പതു കുട്ടികളുടെ ഭരതനാട്യവും 11 പേരുടെ കുച്ചിപ്പുടിയുമാണ് അരങ്ങേറിയത്. അയ്യപ്പ കഥയിലെ ഇതിവൃത്തം ആസ്പദമാക്കി ചെയ്ത ‘അയ്യപ്പ ചരിതം’ നൃത്തശിൽപം കാണികൾക്ക് നവ്യാനുഭവമായി. മൂന്നാം തവണയാണ് അമ്മ ഇൻസ്റ്റിറ്റ്യൂട്ട് സുഹാറിൽ അരങ്ങേറ്റം സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

