Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ അംബാസഡറായി...

ഇന്ത്യൻ അംബാസഡറായി അ​മി​ത്​ നാ​രങ്​​ ചുമതലയേറ്റു

text_fields
bookmark_border
ഇന്ത്യൻ അംബാസഡറായി അ​മി​ത്​ നാ​രങ്​​ ചുമതലയേറ്റു
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​​മി​​ത്​ നാ​​ര​ങ്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​​​​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ബി​ൻ ഹ​മ​ദ്​ അ​ൽ​ബു​സൈ​ദി​യു​മാ​യി കൂ​ടി​കാ​ഴ്​​ച ന​ട​ത്തി​യ​പ്പോ​ൾ

മ​​സ്​​​ക​​ത്ത്​: ഒ​​മാ​​നി​​ലെ ഇ​​ന്ത്യ​യു​ടെ പു​തി​യ അം​ബാ​സ​ഡ​റാ​യി അ​​മി​​ത്​ നാ​​ര​ങ്​​ ഒൗ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു. നി​യ​മ​ന പ​​ത്രം ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​​​​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ബി​ൻ ഹ​മ​ദ്​ അ​ൽ​ബു​സൈ​ദി​ക്ക്​ കൈ​മാ​റി​യ​താ​യി നാ​ര​ങ്​ ത​െൻറ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ൽ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ അം​ബാ​സ​ഡ​ർ വി​ദേ​ശ​കാ​ര്യ​മ​​​ന്ത്രി​യു​ടെ ഒാ​ഫി​സി​ലെ​ത്തി​യ​ത്. 2001ൽ​ ​​ഇ​​ന്ത്യ​​ൻ ഫോ​​റി​​ൻ സ​​ർ​​വി​​സി​​ൽ ചേ​​ർ​​ന്ന നാ​​ര​ങ്​ ഇ​​ന്ത്യ​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​​​​​​ന്ത്രാ​​ല​​യ​​ത്തി​​ൽ ജോ. ​​സെ​​ക്ര​​ട്ട​​റി​​യാ​​​യി​രു​ന്നു. പ​​ബ്ലി​​സി​​റ്റി ഡി​​വി​​ഷ​​നി​​ലൂ​​ടെ​​യാ​​ണ്​​ വി​​ദേ​​ശ​​കാ​​ര്യ മ​​​​​​​ന്ത്രാ​​ല​​യ​​ത്തി​​ൽ ക​​രി​​യ​​ർ​ തു​​ട​​ങ്ങു​​ന്ന​​ത്. 2003ൽ ​ബെ​​യ്ജി​​ങ്ങി​​ലെ ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യി​​ൽ നി​​യ​​മി​​ത​​നാ​​യി. സാ​​മ്പ​​ത്തി​​ക, വാ​​ണി​​ജ്യ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ്​ പ്ര​​വ​​ർ​​ത്തി​​ച്ച​​ത്.

2007-2010 വ​​രെ താ​​യ്‌​​പേ​​യി​​ലെ ഇ​​ന്ത്യ-​​താ​​യ്‌​​പേ​​യ് അ​​സോ​​സി​​യേ​​ഷ​​ൻ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ലാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. കാ​ൻ​കൂ​ൺ (മെ​ക്സി​ക്കോ), ഡ​ർ​ബ​ൻ (ദ​ക്ഷി​ണാ​ഫ്രി​ക്ക), ദോ​ഹ (ഖ​ത്ത​ർ), ലി​മ (പെ​റു), പാ​രി​സ് (ഫ്രാ​ൻ​സ്) എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ക​ൺ​വെ​ൻ​ഷ​നു​ക​ളി​ലും ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്​​തു. 2013 മു​ത​ൽ 2016വ​രെ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രം ദൗ​ത്യ​ത്തി​ൽ കൗ​ൺ​സി​ല​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ചു​മ​ത​ല​േ​യ​റ്റെ​ടു​ക്കു​ന്ന​തി​െൻറ മു​േ​ന്നാ​ടി​യാ​യി ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ഇ​ദ്ദേ​ഹം മ​സ്​​ക​ത്തി​​ലെ​ത്തി​യി​രു​ന്നു. മ​സ്​​ക​ത്ത്​ ഗ്രാ​ൻ​ഡ്​ മ​സ്​​ജി​ദ്, മു​തീ​ശ്വാ​ർ മ​ഹാ​ദേ​വ ക്ഷേ​ത്രം, ഗു​ര​ദ്വാ​ര തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ന​ല്ലൊ​രു പ​ക്ഷി​നി​രീ​ക്ഷ​ൻ കൂ​ടി​യാ​ണ്​ ഇ​​ദ്ദേ​ഹം. wingedenvoys.wixsite.com എ​ന്ന ​േബ്ലാ​ഗി​ലൂ​ടെ പ​ക്ഷി​ക​ളു​ടെ ഫോ​േ​ട്ടാ​ക​ളും നി​രീ​ക്ഷ​ണ വി​വ​ര​ങ്ങ​ളും പ​ങ്കു​​വെ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന 90 ശ​ത​മാ​നം ഫോ​േ​ട്ടാ​ക​ളും അ​ദ്ദേ​ഹം എ​ടു​ത്ത​താ​ണ്. ദി​​വ്യ നാ​​ര​ങ്ങാ​​ണ്​ ഭാ​​ര്യ. മെ​ഹ​ർ, ക​ബീ​ർ എ​ന്നി​ങ്ങ​നെ ര​ണ്ട മ​ക്ക​ളു​ണ്ട്. മു​ൻ അം​ബാ​സ​ഡ​ർ മു​നു​മ​ഹാ​വ​ർ പു​തി​യ ദൗ​ത്യ​മേ​റ്റെ​ടു​ക്കാ​നാ​യി ഒ​ക്​​ടോ​ബ​ർ ആ​ദ്യം മ​സ്​​ക​ത്തി​ൽ​നി​ന്ന്​ പോ​യി​രു​ന്നു. മാ​​ല​​ദ്വീ​​പി​​ലെ ഇ​ന്ത്യ​ൻ ഹൈ​ക​​മീ​​ഷ​​ണ​​റാ​​യാ​​ണ്​ പു​​തി​​യ നി​​യ​​മ​​നം.

2018 ആ​​ഗ​​സ്​​​റ്റ്​ 21നാ​​ണ്​ ഇ​​ദ്ദേ​​ഹം ഒ​​മാ​​നി​​ലെ ഇ​​ന്ത്യ​​ൻ അം​​ബാ​​സ​​ഡ​​റാ​​യി ചു​​മ​​ത​​ല​​യേ​​ൽ​​ക്കു​​ന്ന​​ത്. സ്​​​തു​​ത്യ​​ർ​​ഹ​​മാ​​യ സേ​​വ​​ന​​ത്തി​​ലൂ​​ടെ ഒ​​മാ​​നി​​ൽ മ​​ല​​യാ​​ളി​​ക​​ള​​ട​​ക്കം ഇ​​ന്ത്യ​​ക്കാ​​രു​​ടെ മ​​ന​​സ്സി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​യാ​​ളാ​​ണ്​ മു​​നു​​മ​​ഹാ​​വ​​ർ. കോ​​വി​​ഡ്​ മ​​ഹാ​​മാ​​രി​​ക്കാ​​ല​​ത്ത്​ മ​​ല​​യാ​​ളി​​ക​​ള​​ട​​ക്ക​​മു​​ള്ള ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക്​ സ​​ഹാ​​യ​​മെ​​ത്തി​​ക്കു​​ന്ന​​തി​​നാ​​യി എം​​ബ​​സി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ ആ​​വി​​ഷ്​​​ക​​രി​​ച്ചി​​രു​​ന്നു. ബു​​ദ്ധി​​മു​​ട്ട്​ അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​ർ​​ക്ക്​ എം​​ബ​​സി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ൽ​​കി​​യ ഭ​​ക്ഷ്യ​​ക്കി​​റ്റു​​ക​​ളു​​ടെ വി​​ത​​ര​​ണ​​ത്തി​​ന്​ അം​​ബാ​​സ​​ഡ​​ർ ത​​ന്നെ മു​​ന്നി​​ട്ടി​​റ​​ങ്ങി​​യ​​ത്​ വേ​​റി​​ട്ട കാ​​ഴ്​​​ച​​യാ​​യി​​രു​​ന്നു. 1996ലാ​​ണ്​ മു​​നു മ​​ഹാ​​വ​​ർ ഫോ​​റി​​ൻ സ​​ർ​​വി​​സി​​ൽ ചേ​​രു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanIndian Ambassador
News Summary - Amitabh Bachchan has been appointed as the new Ambassador of India
Next Story