Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖത്തർ -ഒമാൻ ഉഭയകക്ഷി...

ഖത്തർ -ഒമാൻ ഉഭയകക്ഷി സഹകരണം: ഖത്തർ അമീർ -ഒമാൻ സുൽത്താൻ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഖത്തർ -ഒമാൻ ഉഭയകക്ഷി സഹകരണം: ഖത്തർ അമീർ -ഒമാൻ സുൽത്താൻ കൂടിക്കാഴ്ച നടത്തി
cancel

ദോഹ: ദോഹയിലെത്തിയ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അമിരി ദീവാനിൽ വെച്ച് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിലെ സഹകരണം, ഇരു രാജ്യങ്ങൾക്കും പൊതു താൽപര്യമുള്ള പ്രാദേശിക -അന്തർദേശീയ വിഷയങ്ങൾ എന്നിവ ചർച്ചയായി.

ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും വിവിധ മേഖലകളിൽ സംയുക്ത പദ്ധതികൾ വ്യാപിപ്പിക്കാനും ആഗ്രഹിക്കുന്നതായി ഒമാൻ സുൽത്താൻ കൂട്ടിച്ചേർത്തു. നേരത്തേ, കൂടിക്കാഴ്ചയുടെ തുടക്കത്തിൽ ഒമാൻ സുൽത്താനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും ഖത്തർ അമീർ സ്വാഗതം ചെയ്തു.

കൂടിക്കാഴ്ചയിൽ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനി, ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, ഊർജ സഹമന്ത്രി സഅദ് ബിൻ ഷെരീദ അൽ കഅബി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനി, ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി, വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഒമാൻ ഭാഗത്തുനിന്ന് മസ്‌കത്ത് ഗവർണറും സഹമന്ത്രിയുമായ സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സൈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, ഊർജ വകുപ്പ് മന്ത്രി എൻജിനീയർ സലീം ബിൻ നാസർ അൽ ഔഫി തുടങ്ങിയവർ പങ്കെടുത്തു. കൂടിക്കാഴ്ചക്ക് ശേഷം ഒമാൻ സുൽത്താനും പ്രതിനിധി സംഘത്തിനും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉച്ചവിരുന്നും ഒരുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar amiroman sultanGulf NewsDiscussion
News Summary - ഖത്തർ അമീർ -ഒമാൻ സുൽത്താൻ കൂടിക്കാഴ്ച നടത്തി
Next Story