അമീർ കപ്പ് ഫുട്ബാൾ ആദ്യ സെമി നാളെ
text_fieldsകുവൈത്ത് സിറ്റി: അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ ആദ്യ സെമി ഫൈനലിൽ ശനിയാഴ്ച നിലവിലെ ചാമ്പ്യന്മാരായ അൽ അറബി ഖാദിസിയയെ നേരിടും. ഞായറാഴ്ച രണ്ടാം സെമി ഫൈനലിൽ കുവൈത്ത് സ്പോർട്സ് ക്ലബുമായി ഏറ്റുമുട്ടും.
കഴിഞ്ഞ വർഷം സ്റ്റേഡിയത്തിൽ കാണികൾ ഇല്ലാതെയാണ് അമീർ കപ്പ് നടത്തിയതെങ്കിൽ ഇത്തവണ നിയന്ത്രണങ്ങളോടെ കാണികൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.
സ്റ്റേഡിയത്തിെൻറ ശേഷിയുടെ 30 ശതമാനം കാണികളെയാണ് പ്രവേശിപ്പിക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്കു മാത്രമാണ് പ്രവേശനം. ക്വാർട്ടറിൽ കുവൈത്ത് സ്പോർട്സ് ക്ലബ് ഖൈത്താനെയും അൽ അറബി ജഹ്റയെയും ഖാദിസിയ ബുർഗാനെയും കസ്മ അൽ നസ്റിനെയുമാണ് കീഴടക്കിയത്.

