അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഒമാനിലെത്തി
text_fieldsമസ്കത്ത്: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഒരു ദിവസത്തെ സന്ദർശനത്തിനായി മസ്കത്തിലെത് തി. സൗദിയിൽനിന്നാണ് അദ്ദേഹം എത്തിയത്. വിമാനത്താവളത്തിൽ ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി പോംപിയോയെ സ്വീകരിച്ചു. വൈകീട്ട് അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരീഖുമായി പോംപിയോ ചർച്ച നടത്തി.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിെൻറ അവലോകനത്തിനൊപ്പം ഇരു രാഷ്ട്രങ്ങൾക്കും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തതായി ഒമാൻ ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല, ഒമാനിലെ അമേരിക്കൻ അംബാസഡർ ലെസ്ലി എം. ട്യുസു, പശ്ചിമേഷ്യൻ കാര്യങ്ങൾക്കായുള്ള അമേരിക്കൻ അസി. സെക്രട്ടറി ഡേവിഡ് ഷെങ്കർ എന്നിവരും ചർച്ചയിൽ സംബന്ധിച്ചു. ഇറാനെതിരായ പ്രതിരോധം ശക്തമാക്കുന്നതിെൻറ ഭാഗമായിട്ടായിരുന്നു പോംപിയോയുടെ സൗദി സന്ദർശനമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് അറിയിച്ചു.
റിയാദിൽ സൽമാൻ രാജാവുമായും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു. സുൽത്താൻ ഖാബൂസിെൻറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനാണ് മൈക് പോംപിയോ ഒമാനിൽ എത്തുന്നതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.