Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​ണ​വ ക​രാ​ർ:...

ആ​ണ​വ ക​രാ​ർ: വ്യ​വ​സ്​​ഥ​ക​ളി​ൽ അ​േ​മ​രി​ക്ക  ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷ –ഇ​റാ​ൻ

text_fields
bookmark_border
ആ​ണ​വ ക​രാ​ർ: വ്യ​വ​സ്​​ഥ​ക​ളി​ൽ അ​േ​മ​രി​ക്ക  ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷ –ഇ​റാ​ൻ
cancel
camera_alt?????? ?????????????? ???????? ???????????? ???????? ?????????? ????????? ???? ?????? ??????????????????????? ?????????????????????????????

മ​സ്​​ക​ത്ത്​: ​ത​ങ്ങ​ളു​മാ​യി വ​ൻ​ശ​ക്​​തി രാ​ഷ്​​ട്ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ ആ​ണ​വ​ക​രാ​റി​ലെ വ്യ​വ​സ്​​ഥ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ അ​മേ​രി​ക്ക ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ്​ ജ​വാ​ദ്​ സ​രീ​ഫ്. മ​സ്​​ക​ത്തി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​ന്​ എ​ത്തി​യ അ​ദ്ദേ​ഹം ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത​ഏ​ജ​ൻ​സി​യോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ണ​വ​ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​തി​ൽ ഒ​മാ​ന്​ സു​പ്ര​ധാ​ന പ​ങ്കു​ണ്ട്.  അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ട​വു​മാ​യി ഇ​റാ​ന്​ നേ​രി​ട്ട്​ ആ​ശ​യ വി​നി​മ​യ​ മാ​ർ​ഗ​ങ്ങ​ളി​ല്ല. ഒ​മാ​നു​മാ​യി ന​ട​ത്തു​ന്ന മ​ന്ത്രി​ത​ല ച​ർ​ച്ച​ക​ളി​ലൂ​ടെ​യാ​ണ്​ നി​ല​വി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ആ​ണ​വ​ക​രാ​റി​​െൻറ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ​നി​ന്നാ​ണ്​ ഇ​ത്ത​രം ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നും ജ​വാ​ദ്​ സാ​രി​ഫ്​ പ​റ​ഞ്ഞു. 

ഇ​റാ​നി​ൽ​നി​ന്ന്​ ഒ​മാ​ൻ വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക്​ സ​മു​ദ്രാ​ന്ത​ര വാ​ത​ക പൈ​പ്പ്​​ലൈ​ൻ സ്​​ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന്യൂ​യോ​ർ​ക്കി​ൽ ഒ​മാ​ൻ, ഇ​ന്ത്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജു​മാ​യി ഉൗ​ർ​ജ, വാ​ത​ക മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ച​ർ​ച്ച ചെ​യ്​​തു. ഒ​മാ​നും ഇ​ന്ത്യ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം ഭാ​വി​യി​ൽ വി​പു​ലീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു. 
നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​​െൻറ നേ​തൃ​ത്വ​ത്തി​ൽ  ഒ​മാ​ൻ കൈ​കൊ​ള്ളു​ന്ന ന​ട​പ​ടി​ക​ൾ ഏ​റെ പ്ര​ശം​സാ​ർ​ഹ​മാ​ണെ​ന്ന്​ ജ​വാ​ദ്​ സ​രീ​ഫ്​ പ​റ​ഞ്ഞു. ഒ​മാ​നും ഇ​റാ​നും ത​മ്മി​ൽ ന​ല്ല ബ​ന്ധ​​മാ​ണു​ള്ള​ത്. ഇ​ത്​ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക്​ പ്ര​ത്യേ​കി​ച്ച്​ ഉൗ​ർ​ജ, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ലെ തു​ട​ർ ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ താ​ൻ മ​സ്​​ക​ത്തി​ലെ​ത്തി​യ​തെ​ന്നും ജ​വാ​ദ്​ സ​രീ​ഫ്​ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട്​ പ​റ​ഞ്ഞു. 

ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യൂ​സു​ഫ്​ ബി​ൻ അ​ല​വി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജ​വാ​ദ്​ സ​രീ​ഫി​നെ സ്വീ​ക​രി​ച്ചു. ജ​ന​റ​ൽ ദി​വാ​നി​ൽ ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ലെ വി​പു​ലീ​ക​ര​ണ​മ​ട​ക്കം വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച ചെ​യ്​​ത​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു. 
ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്​​ഥ​ർ, ഒ​മാ​നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ, ഇ​റാ​ൻ മ​ന്ത്രി​ക്ക്​ ഒ​പ്പ​മു​ള്ള പ്ര​തി​നി​ധി സം​ഘം എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പ​െ​ങ്ക​ടു​ത്തു. കൂ​ടി​കാ​ഴ്​​ച​ക്ക്​ ശേ​ഷം രാ​ത്രി​യോ​ടെ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മ​ട​ങ്ങി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam news
News Summary - america-oman-gulf news
Next Story