Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ വി​ദേ​ശി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി

text_fields
bookmark_border
സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ വി​ദേ​ശി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി
cancel
camera_alt

ഡോ. ​മ​ഹ​ദ്​ ബി​ൻ സ​ഇൗ​ദ്​ ബ​ഉൗ​വി​ൻ

മ​സ്​​ക​ത്ത്​: സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നാ​ന​ന്ത​ര ആ​നു​കൂ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​വി​ൽ സ​ർ​വി​സ്​ നി​യ​മ​ത്തി​െൻറ എ​ക്​​സി​ക്യൂ​ട്ടി​വ്​ വ​കു​പ്പി​ൽ ഒ​മാ​ൻ ഭേ​ദ​ഗ​തി വ​രു​ത്തി. തൊ​ഴി​ൽ മ​ന്ത്രി ഡോ. ​മ​ഹ​ദ്​ ബി​ൻ സ​ഇൗ​ദ്​ ബ​ഉൗ​വി​ൻ ആ​ണ്​ ഇ​ത​ു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ സ്​​ഥി​രം തൊ​ഴി​ൽ ക​രാ​റു​ള്ള 10​ വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്കാ​ണ്​ ഭേ​ദ​ഗ​തി ബാ​ധ​ക​മാ​വു​ക. പു​തി​യ ജീ​വ​ന​ക്കാ​ർ​ക്കും ഇ​ത്​ ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്ന്​ മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. സേ​വ​ന​ത്തി​െൻറ ഒാ​രോ വ​ർ​ഷ​വും ഒാ​രോ മാ​സ​ത്തെ വേ​ത​നം എ​ന്ന രീ​തി​യി​ലാ​യി​രി​ക്കും ആ​നു​കൂ​ല്യം ക​ണ​ക്കാ​ക്കു​ക. ആ​റാം ഗ്രേ​ഡ്​ വ​രെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക്​ ഇ​ത്​ പ​ര​മാ​വ​ധി 10​ മാ​സ​വും ഏ​ഴ​ു മു​ത​ൽ 14 ഗ്രേ​ഡ്​ വ​രെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക്​ 12 മാ​സ​വും എ​ന്ന തോ​തി​ലാ​യി​രി​ക്കും. വി​ദേ​ശ തൊ​ഴി​ലാ​ളി​ക്ക്​ അ​വ​സാ​ന​മാ​യി ല​ഭി​ച്ച വേ​ത​ന​മാ​ണ്​ ആ​നു​കൂ​ല്യ​ത്തി​ന്​ അ​ടി​സ്ഥാ​ന​മാ​ക്കു​ക. എ​ന്നാ​ൽ, ഇൗ ​തു​ക 12,000 റി​യാ​ലി​ന്​ മു​ക​ളി​ലാ​ക​രു​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

സേ​വ​നാ​ന​ന്ത​ര ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ കാ​ല​പ​രി​ധി അ​ഞ്ചു​ വ​ർ​ഷ​മാ​യി നി​ജ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. അ​ഞ്ചു​ വ​ർ​ഷ​ത്തി​ൽ താ​ഴെ സേ​വ​ന​മു​ള്ള​വ​ർ മ​ര​ണ​പ്പെ​ടു​ക​യോ അ​ല്ലെ​ങ്കി​ൽ ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ട​ങ്ങേ​ണ്ടി​വ​രു​ക​യും ചെ​യ്​​താ​ൽ മാ​ത്ര​മാ​ണ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ക. വി​ശ്വാ​സ​വ​ഞ്ച​ന പോ​ലു​ള്ള ഏ​തെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ കോ​ട​തി ഉ​ത്ത​ര​വി​െൻറ ഫ​ല​മാ​യി സ​ർ​വി​സി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും ഭേ​ദ​ഗ​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ത​സ്​​തി​ക വ്യ​ത്യാ​സ​മി​ല്ലാ​െ​ത സ​ർ​വി​സി​െൻറ ഒാ​രോ വ​ർ​ഷ​വും ഒാ​രോ മാ​സം എ​ന്ന തോ​തി​ൽ പ​ര​മാ​വ​ധി 12 മാ​സ​ത്തെ ശ​മ്പ​ള​മാ​ണ്​ ഇ​തു​വ​രെ ആ​നു​കൂ​ല്യ​മാ​യി ന​ൽ​കി​യി​രു​ന്ന​ത്. പ​ര​മാ​വ​ധി ല​ഭി​ക്കാ​വു​ന്ന തു​ക​ക്ക്​ പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു​മി​ല്ല. ഇ​തി​ന്​ പു​റ​മെ കു​റ​ഞ്ഞ സേ​വ​ന​കാ​ല​മെ​ന്ന നി​ബ​ന്ധ​ന​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നാ​ണ്​ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story