Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഒമാൻ എക്രോസ് ഏജസ്...

‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയം’ അംബാസഡർമാർ സന്ദർശിച്ചു

text_fields
bookmark_border
‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയം’ അംബാസഡർമാർ സന്ദർശിച്ചു
cancel
camera_alt

‘ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം’ ഒ​മാ​നി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളു​​ടെ അം​ബാ​സ​ഡ​ർ​മാ​ർ

സ​ന്ദ​ർ​ശി​ക്കു​ന്നു 

മ​സ്ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ന വി​ലാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ നാ​ടി​ന്​ സ​മ​ർ​പ്പി​ച്ച ‘ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം ഒ​മാ​നി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളു​​ടെ അം​ബാ​സ​ഡ​ർ​മാ​ർ സ​ന്ദ​ർ​ശി​ച്ചു. റോ​യ​ൽ കോ​ർ​ട്ട് അ​ഫ​യേ​ഴ്സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ നാ​സ​ർ ഹ​മൂ​ദ് അ​ൽ കി​ന്ദി, ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു. മ്യൂ​സി​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച അം​ബാ​സ​ഡ​ർ​മാ​ർ ച​രി​​ത്ര, ന​വോ​ത്ഥാ​ന ഗാ​ല​റി​ക​ളി​ലും പ​വി​ലി​യ​നു​ക​ളി​ലും പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന കൈ​യെ​ഴു​ത്ത്​ പ്ര​തി​ക​ളും മ​റ്റും നോ​ക്കി ക​ണ്ടു.

സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ന​ൽ​കു​ന്ന വി​വി​ധ സൗ​ക​ര്യ​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും പു​റ​മെ അ​വ​ർ മ്യൂ​സി​യ​ത്തി​ലെ ഏ​റ്റ​വും പു​തി​യ സം​വേ​ദ​നാ​ത്മ​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും വീ​ക്ഷി​ച്ചു. അം​ബാ​സ​ഡ​ർ​മാ​ർ നോ​ള​ജ് സെ​ന്റ​ർ, ഹി​സ്ൻ അ​ൽ ഷൊ​മൂ​ഖ് ലൈ​ബ്ര​റി​യി​ലും പ​ര്യ​ട​നം ന​ട​ത്തി. അ​ൽ​ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് മ്യൂ​സി​യം കെ​ട്ടി​ടം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

സു​ൽ​ത്താ​നേ​റ്റി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലെ ച​രി​ത്രം, സാം​സ്കാ​രി​ക​വും ഭൂ​മി​ശാ​സ്ത്ര​പ​ര​വു​മാ​യ വൈ​വി​ധ്യം എ​ന്നി​വ പ​ക​ർ​ന്ന്​ ​ ന​ൽ​കു​ന്ന മേ​ഖ​ല​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ മ്യൂ​സി​യ​മാ​ണി​ത്​. ച​രി​ത്രാ​തീ​ത കാ​ല​ത്തെ ആ​ദ്യ കു​ടി​യേ​റ്റ​ക്കാ​രി​ൽ തു​ട​ങ്ങി ആ​ധു​നി​ക ഒ​മാ​ന്‍റെ വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ ക​ട​ന്ന്​ പോ​കു​ന്ന കാ​ഴ്ച​ക​ളാ​ണ്​ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visitedAmbassadorst 'Oman Across Ages Museum'
News Summary - Ambassadors visited the 'Oman Across Ages Museum'
Next Story