Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅംബാസഡർമാർ...

അംബാസഡർമാർ അംഗീകാരപത്രങ്ങൾ സുൽത്താന്​ കൈമാറി

text_fields
bookmark_border
അംബാസഡർമാർ അംഗീകാരപത്രങ്ങൾ സുൽത്താന്​ കൈമാറി
cancel

മ​സ്ക​ത്ത്​: സു​ൽ​ത്താ​നേ​റ്റി​ൽ പു​തു​താ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​ർ ത​ങ്ങ​ളു​ടെ അം​ഗീ​കാ​ര​പ​ത്ര​ങ്ങ​ൾ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്​ സ​മ​ർ​പ്പി​ച്ചു. അ​ൽ ബ​റ​ക അ​ൽ അ​മീ​ർ പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​മാ​നി​ലെ ഒ.​എ.​ഇ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ന​ഖി​റ ജു​മാ അ​ൽ ദ​ഹേ​രി, തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ ഡോ. ​മെ​ഹ്മെ​ത് ഹ​ക്കി​മോ​ഗ്​​ലു, ഇ​റ്റാ​ലി​യ​ൻ അം​ബാ​സ​ഡ​ർ ഡി ​എ​ലി​യ എ​ന്നി​വ​രാ​ണ്​ സു​ൽ​ത്താ​ന്​ ​യോ​ഗ്യ​താ​പ​ത്ര​ങ്ങ​ൾ കൈ​മാ​റി​യ​ത്.

കൂ​ടി​ക്കാ​ഴ്ച​യി​ൽ ത​ങ്ങ​ളു​​ടെ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​ടെ ആ​ശം​സ​ക​ൾ സു​ൽ​ത്താ​നെ​ ​അം​ബാ​സ​ഡ​ർ​മാ​ർ അ​റി​യി​ച്ചു. സു​ൽ​ത്താ​ന്‍റെ ജ്ഞാ​ന​പൂ​ർ​വ​ക​മാ​യ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്തി​ന്​ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും കൈ​വ​രി​ക്ക​ട്ടെ​യെ​ന്ന്​ ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു. ഒ​മാ​നി ജ​ന​ത​യു​ടെ പൊ​തു​താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​വി​ധ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സു​ൽ​ത്താ​നേ​റ്റു​മാ​യു​ള്ള ത​ങ്ങ​ളു​ടെ രാ​ജ്യ​ങ്ങ​ളു​ടെ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നും അം​ബാ​സ​ഡ​ർ​മാ​ർ പ​റ​ഞ്ഞു. അം​ബാ​സ​ഡ​ർ​മാ​രെ സ്വാ​ഗ​തം​ചെ​യ്ത സു​ൽ​ത്താ​ൻ, നേ​താ​ക്ക​ളു​ടെ ആ​ശം​സ​ക​ൾ​ക്ക്​ ന​ന്ദി പ​റ​ഞ്ഞു. ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​റി​ൽ​നി​ന്നും ഒ​മാ​ൻ ജ​ന​ത​യി​ൽ​നി​ന്നും എ​ല്ലാ പി​ന്തു​ണ​യും ല​ഭി​ക്കു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി. ച​ട​ങ്ങി​ൽ ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി, ഒ​മാ​ൻ റോ​യ​ൽ ഗാ​ർ​ഡ് ക​മാ​ൻ​ഡ​ർ, റോ​യ​ൽ പ്രോ​ട്ടോ​കോ​ളു​ക​ളു​ടെ ത​ല​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sultanambassadorsoman
Next Story