ബുറൈമി, സഹം ഇന്ത്യന്‍ സ്കൂളുകൾ അംബാസഡര്‍ സന്ദര്‍ശിച്ചു
text_fieldsബുറൈമി ഇന്ത്യന്‍ സ്കൂൾ അംബാസഡര്‍ അമിത് നാരങ് സന്ദര്‍ശിച്ചപ്പോൾ
മസ്കത്ത്: ബുറൈമി, സഹം ഇന്ത്യന്‍ സ്കൂളുകളില്‍ അംബാസഡര്‍ അമിത് നാരങ് സന്ദര്‍ശനം നടത്തി. സ്കൂളിലെത്തിയ അംബാസഡർക്ക് മാനേജ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഊഷ്മള വരവേൽപാണ് നൽകിയത്. അധ്യാപകരുമായും വിദ്യാര്‍ഥികളുമായും അമിത് നാരങ് ആശയവിനിമയം നടത്തി.
സഹം ഇന്ത്യന്‍ സ്കൂൾ അംബാസഡര്‍ അമിത് നാരങ് സന്ദര്‍ശിച്ചപ്പോൾ
വിദ്യാര്‍ഥികളുടെ വിവിധ കലാപ്രകടനങ്ങളും അരങ്ങേറി. കഴിഞ്ഞ ദിവസം ബുറൈമിയിലെത്തിയ അംബാസഡർ ഇന്ത്യൻ പ്രവാസി സമൂഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ വിഷയങ്ങള്‍ പ്രവാസികള്‍ അംബസാഡറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഓപണ്‍ ഹൗസും നടത്തിയിരുന്നു.

