ഇറ്റലിയിലെ ഒമാൻ അംബാസഡർ അംഗീകാരപത്രം കൈമാറി
text_fieldsഇറ്റലിയിലെ ഒമാന്റെ പുതിയ അംബാസഡർ സയ്യിദ് നിസാർ ബിൻ അൽ ജുലാൻഡ ബിൻ മാജിദ് അൽ സഈദ് അംഗീകാരപത്രം പ്രസിഡന്റിന് കൈമാറുന്നു
മസ്കത്ത്: ഇറ്റലിയിലെ ഒമാന്റെ പുതിയ അംബാസഡർ സയ്യിദ് നിസാർ ബിൻ അൽ ജുലാൻഡ ബിൻ മാജിദ് അൽ സഈദ് അംഗീകാരപത്രം കൈമാറി. ഇറ്റാലിയൻ തലസ്ഥാനമായ റോമിലെ ക്വിറിനാൽ പാലസിൽ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംഗീകാരപത്രം കൈമാറിയത്.
സുൽത്താൻ ഹൈതം ബിൻ താരഖിന്റെ ആശംസകൾ കൈമാറിയ സയ്യിദ് നിസാർ ഇറ്റാലിയൻ ജനത നല്ല ആരോഗ്യവും സന്തോഷവും കൂടുതൽ പുരോഗതിയും കൈവരിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഇറ്റാലിയൻ പ്രസിഡന്റ് സുൽത്താനും ആശംസകൾ നേർന്നു.

