ഇന്ത്യൻ അംബാസഡർ ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി
text_fieldsഒമാന്‍ ആരോഗ്യമന്ത്രി ഡോ. ഹിലാല്‍ അല്‍ സബ്തിയുമായി ഇന്ത്യൻ അംബാസഡർ അമിത് നാരങ് ചർച്ച നടത്തുന്നു
മസ്കത്ത്: ഒമാന്‍ ആരോഗ്യമന്ത്രി ഡോ. ഹിലാല്‍ അല്‍ സബ്തിയുമായി ഇന്ത്യൻ അംബാസഡർ അമിത് നാരങ് ചർച്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിൽ ആരോഗ്യ സഹകരണം ചർച്ചചെയ്യുകയും വിവിധ മേഖലകളിൽ അവ ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങളെകുറിച്ച് വീക്ഷണങ്ങൾ കൈമാറുകയും ചെയ്തു.
ആരോഗ്യരംഗത്തെ പുതിയ അവസരങ്ങൾ ഉപയോഗപ്പെടുത്തി ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ യോജിച്ച്പോകുന്നതിനെ കുറിച്ചും സംസാരിച്ചു. ആരോഗ്യ മന്ത്രാലയം ഓഫിസില്‍ അംബാസഡർക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. കൂടിക്കാഴ്ചയിൽ ഉന്നതതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.

