കാണികളെ ആകർഷിച്ച് അൽവുസ്ത സമ്മർ ഫെസ്റ്റ്
text_fieldsഅൽവുസ്ത സമ്മർ ഫെസ്റ്റിവലിൽനിന്ന്
മസ്കത്ത്: അൽവുസ്ത സമ്മർ ഫെസ്റ്റിവൽ കാണികളെ ആകർഷിക്കുന്നു. ആഗസ്റ്റ് അഞ്ച് വരെ അരങ്ങേറുന്ന പരിപാടികൾ കാണാനും ആസ്വാദിക്കാനുമായി ആയിരക്കണക്കിന് ആളുകളാണ് ഇവിടേക്ക് ദിനേനെ എത്തുന്നത്. ഗവർണറേറ്റിന്റെ ടൂറിസം മേഖലയെ പ്രദർശിപ്പിക്കുന്നതിനാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. പരിപാടികളുടെ പ്രധാനവേദി ഹൈമ എന്റര്‍ടൈമന്റ് സ്റ്റേഷനാണ്. ഇവിടെ എല്ലാ ദിവസവും വ്യത്യസ്ത സമയങ്ങളില്‍ വിനോദപരിപാടികള്‍ നടക്കും.
ദോഫാറിലേക്കുള്ള യാത്രയിലെ സഞ്ചാരികൾക്കും വിനോദസഞ്ചാരികൾക്കും അനുയോജ്യമായ രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഗവൺമെന്റ് സ്ഥാപനങ്ങൾ, കുട്ടികളുടെ പ്രവർത്തനങ്ങൾ, വിനോദ ഗെയിമുകൾ, നാടക പ്രദർശനങ്ങൾ, കലാ ഗ്യാലറികൾ, ഗ്രാമീണ ജീവിതശൈലി പ്രദർശിപ്പിക്കുന്ന ‘അൽ ബദിയ ടെന്റ്’, ഫുഡ് കോർട്ടുകൾ, അറേബ്യൻ ഓറിക്സ് റിസർവ് സംരക്ഷണ കേന്ദ്രം എന്നിവ ഉൾപ്പെടുന്ന വിഭാഗങ്ങൾ ഹൈമ എന്റർടൈൻമെന്റ് സെന്ററിലുണ്ട്. സന്ദർശകർക്ക് പൊതു സൗകര്യങ്ങളും ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ക്യാമൽ റേസ്, പാരാഗ്ലൈഡിങ്, ഒട്ടക സവാരി, കുതിര സവാരി തുടങ്ങിയ ജനപ്രിയ പരിപാടികളും ഉത്സവത്തിന്റെ ഭാഗമായി വിവിധ വേദികളിൽ നടക്കുന്നുണ്ട്.

